ഡെൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്ക് സന്ദർശിക്കും. ബോർഡ് റോഡ് ഒർഗനൈസേഷന്റെ റോഡ് നിർമ്മാണങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തനാണ് സന്ദർശനം. മേഖലയിലെ സൈനികരുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്‌ച നടത്തും.
കിഴക്കൻ ലഡാക്കിലെ വിവിധ കൈയേറ്റ മേഖലകളിൽ നിന്ന് ചൈന ഇപ്പോഴും പിൻമാറാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് സന്ദർശനം. പാങ്ങോങ് അതിർത്തിയിൽ നിന്ന് സേനകളെ ഇന്ത്യയും ചൈനയും പിൻവലിച്ചതിൽ പിന്നെ ഇതാദ്യമായാണ് രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദർശിക്കുന്നത്.
Also Read: ഇന്ധനവിലയിൽ ഇന്നും വർധന