കൊച്ചി: ദിലീപിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്‌ച്ച കേസില്‍ ക്രൈം ബ്രാഞ്ച് എസ്‌പിക്കെതിരെ ഹാക്കര്‍ സായ് ശങ്കർ ഹൈക്കോടതിയിൽ. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥർ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നാണ് സായ് ശങ്കറിന്റെ ആരോപണം.
ക്രൈം ബ്രാഞ്ച് എസ്‌പി മോഹനചന്ദ്രനെതിരെയാണ് സായ് ശങ്കറിന്റെ ആരോപണം. തനിക്കെതിരെ തുടരെ കേസുകളെടുക്കുന്ന സാഹചര്യമാണെന്നും സായ് ശങ്കർ ഹൈക്കോടതിയില്‍ ആരോപിച്ചു. കോഴിക്കോട്ടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് സായ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കേസുകൾ വന്നു കൊണ്ടിരിക്കുമെന്ന് എസ്‌പി മോഹനചന്ദ്രൻ പറഞ്ഞതായി സായ് ശങ്കർ പറയുന്നു.
ഇതിനിടെ എസ്‌പി മോഹനചന്ദ്രന്റെയും സായിയുടെ സുഹൃത്തിന്റെയും ഫോൺ സംഭാഷണം പുറത്ത് വന്നു. എന്താണ് പോലീസ് പീഡനമെന്ന് കാണിച്ചല്ലെ പറ്റൂ എന്ന് എസ്‌പി പറയുന്ന സംഭാഷണമാണ് പുറത്ത് വന്നത്. ഹാജരാകാതിരുന്നാൽ കൂടുതൽ കേസുകൾ കണ്ടെത്താനാകുമെന്നും സംഭാഷണത്തിൽ പരാമർശമുണ്ട്. ഈ സംഭാഷണങ്ങളടങ്ങിയ പെൻഡ്രൈവും സായ് ശങ്കർ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
Most Read: ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ഐഎസ്എല്ലിന് വേദിയാകാന്‍ കൊച്ചി