കെജ്‍രിവാൾ കേരളത്തിൽ; സ്വീകരിച്ച് പ്രവർത്തകർ

By Syndicated , Malabar News
delhi-cm-arvind-kejriwal
Ajwa Travels

കൊച്ചി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ കേരളത്തിലെത്തി.കൊച്ചി നെടുമ്പാശ്ശേരി വിമാന താവളത്തെത്തിയ കെജ്‌രിവാളിന് പ്രവർത്തകർ വമ്പൻ സ്വീകരണമാണ് നൽകിയത്. കിഴക്കമ്പലത്ത് നാളെ നടക്കുന്ന പൊതുസമ്മേളത്തിൽ ആം ആദ്‌മി-ട്വന്റി-20 സഖ്യത്തിന്റെ നിലപാട് വ്യക്‌തമാക്കും. ഡെൽഹിക്ക് പുറമെ പഞ്ചാബും പിടിച്ച ശേഷമാണ് കേരളത്തിലേക്കുള്ള കെജ്‌രിവാളിന്റെ വരവ്.

തൃക്കാക്കരയിൽ ട്വന്റി-20 യുമായി യോജിച്ച് സംയുക്‌ത സ്‌ഥാനാർഥിയെ നിർത്താൻ ധാരണയായെന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു. ഡെൽഹിക്ക് പിന്നാലെ പഞ്ചാബും പിടിച്ച് കേരളത്തിലെത്തുന്ന കെജ്‌രിവാളിന്റെ ബദൽ നീക്കത്തെ മുന്നണികൾ ആശങ്കയോടെയാണ് കാണുന്നത്.

Read also: ‘ദീദിയെ ഇന്ത്യക്ക് വേണം’; ക്യാംപെയിനുമായി തൃണമൂല്‍ കോണ്‍ഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE