‘തലസ്‌ഥാനത്ത് യോഗി പരസ്യങ്ങൾക്കായി ചെലവാക്കുന്നത് 2000 കോടി’; അരവിന്ദ് കെജ്‍രിവാള്‍

By Web Desk, Malabar News
malabarnews-kejrival
Aravind Kejrival
Ajwa Travels

ഡെൽഹി: തലസ്‌ഥാന നഗരിയിൽ യോഗി ആദിത്യനാഥ് പരസ്യങ്ങൾക്കായി 2000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഈ തുകയുടെ പകുതി പോലും താൻ ചെലവഴിക്കുന്നില്ല എന്നും കെജ്‍രിവാള്‍ പറഞ്ഞു.

ഡെൽഹി മുഖ്യമന്ത്രി പരസ്യങ്ങൾക്കായി കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വിമർശനത്തിനുള്ള മറുപടിയാണ് കെജ്‌രിവാൾ നൽകിയത്. ഡെൽഹി ഗവൺമെന്റ് 70 കോടി രൂപയാണ് പരസ്യങ്ങൾക്കായി ഒരു വർഷം ചെലവഴിക്കുന്നത്.

ഡെൽഹിയിൽ ഒരു വർഷം പരസ്യങ്ങൾക്കായി മാത്രം 2000 കോടി രൂപ വരെ ചെലവഴിക്കുന്ന യോഗി ആദിത്യനാഥുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് എത്രയോ കുറവാണെന്ന് കെജ്‌രിവാൾ ചോദിച്ചു. ബിജെപി ഗവൺമെന്റിന് കീഴിലുള്ള ഡെൽഹി മുനിസിപ്പൽ കോർപ്പറേഷനാണ് ലോകത്ത് ഏറ്റവും അഴിമതി നിറഞ്ഞ സിവിക് ബോഡി.

കോർപ്പറേഷനിലെ മുഴുവൻ പണവും ബിജെപി നേതാക്കളുടെ പോക്കറ്റിലേക്കാണ് പോവുന്നത്. ഡെൽഹി നിറയെ ബിജെപി നേതാക്കളുടെ പരസ്യ ബോര്‍ഡുകളാണ്. എല്ലാ ദിവസവും ഡെൽഹിയിലെ ദിനപ്പത്രങ്ങളിൽ യോഗിയുടെയും മോദിയുടേയും പരസ്യങ്ങൾ വരാറുണ്ട്.

തലസ്‌ഥാനത്ത് ആകെ ഡെൽഹി ഗവൺമെന്റിന്റെ 108 പരസ്യ ബോർഡുകളാണ് ഉള്ളത് എന്നും എന്നാൽ യോഗിയുടേയും മോദിയുടെയും പബ്ളിസിറ്റി വർക്കുകൾക്കായി 850 ബോർഡുകളാണ് സ്‌ഥാപിച്ചിരിക്കുന്നത്. യോഗി യുപി യിലെ മുഖ്യമന്ത്രിയല്ലേ. പിന്നെയെന്തിനാണ് അദ്ദേഹം ഡെൽഹിയിൽ ഇത്രയധികം പബ്ളിസിറ്റി വര്‍ക്കുകള്‍ നടത്തുന്നതെന്നും കെജ്‌രിവാൾ ചോദിച്ചു.

Read Also: സഞ്‌ജിത്ത്‌ വധക്കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE