ഡെൽഹി മദ്യനയ അഴിമതിക്കേസ്; തെലങ്കാന ചാർട്ടേഡ് അക്കൗണ്ടന്റ് ബുച്ചി ബാബു അറസ്‌റ്റിൽ

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിതയുടെ മുൻ ഓഡിറ്ററാണ് ബുച്ചി ബാബു. ആംആദ്‌മി പാർട്ടിക്ക് 100 കോടി നൽകിയത് കവിത കൂടി നിയന്ത്രിക്കുന്ന സൗത്ത് ഗ്രൂപ്പ് ആണെന്നാണ് ഇഡി കേസ്. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ സിബിഐ കേസെടുത്തത്.

By Trainee Reporter, Malabar News
Delhi liquor policy corruption case; Telangana Chartered Accountant Butchi Babu Arrested
ബുച്ചി ബാബു
Ajwa Travels

ഹൈദരാബാദ്: ഡെൽഹി സർക്കാരിന്റെ മദ്യലൈസൻസ് അഴിമതിക്കേസിൽ തെലങ്കാനയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് ബുച്ചി ബാബു അറസ്‌റ്റിൽ. ഡെൽഹിയിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമാണ് സിബിഐ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ബുച്ചിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിതയുടെ മുൻ ഓഡിറ്ററാണ് ബുച്ചി ബാബു.

കഴിഞ്ഞ നവംബറിൽ ഡെൽഹി സർക്കാർ ആവിഷ്‌കരിച്ച മദ്യനയം നടപ്പിലാക്കിയതിൽ ക്രമക്കേടുകൾ ഉണ്ടെന്ന ഡെൽഹി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ലഫ്.ഗവർണർ വികെ സക്‌സേനയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിവാദത്തിന് പിന്നാലെ മദ്യനയം പിൻവലിച്ചിരുന്നു. കേസിൽ കവിതയും പ്രതിയാണ്.

ആംആദ്‌മി പാർട്ടിക്ക് 100 കോടി നൽകിയത് കവിത കൂടി നിയന്ത്രിക്കുന്ന സൗത്ത് ഗ്രൂപ്പ് ആണെന്നാണ് ഇഡി കേസ്. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ സിബിഐ കേസെടുത്തത്. സൗത്ത് ഗ്രൂപ്പിന്റെ ഓഡിറ്ററായും ബുച്ചി ബാബു ജോലി ചെയ്‌തിട്ടുണ്ട്‌.

ഭാരത് രാഷ്‌ട്ര സമിതി നേതാവായ കവിത, ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന്റെ എംപിയായ മഗുന്ത ശ്രീനിവാസലു റെഡ്‌ഡി, അരംബിന്ദോ ഫാർമയിലെ ശരത് റെഡ്‌ഡി എന്നിവർ സൗത്ത് ഗ്രൂപ്പിൽ അംഗങ്ങളാണെന്ന് സിബിഐ പറയുന്നു. മദ്യനയം അനുകൂലമാക്കാൻ എഎപിക്ക് ഇവർ പണം നൽകുകയായിരുന്നു. ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും കേസിൽ ചോദ്യം ചെയ്‌തിരുന്നു.

Most Read: ഭൂചലനത്തിന്റെ ഞെട്ടൽ മാറാതെ തുർക്കി; മരിച്ചവരുടെ എണ്ണം 7,900 കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE