ഡല്‍ഹി കലാപം: രാഹുല്‍ റോയിയെയും സബാ ദീവാനെയും ചോദ്യം ചെയ്യും

By Syndicated , Malabar News
Delhi Riot_malabar news
Delhi riots
Ajwa Travels

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി സംവിധായകരായ രാഹുല്‍ റോയിയെയും സബാ ദീവാനെയും ഡല്‍ഹി പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഗൂഢാലോചനക്കുറ്റം ചുമത്തി മുന്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഫെബ്രുവരിയിലെ കലാപവുമായി ബന്ധപ്പെട്ട് ഇരുവരേയും പോലീസ് വിളിപ്പിച്ചത്.

കലാപവുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ രാഹുല്‍ റോയിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സബാ ദീവാനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇരുവരും ‘ഡല്‍ഹി പ്രൊട്ടസ്‌ററ് സപ്പോര്‍ട്ട് ഗ്രൂപ്പ്’ എന്ന വാട്‌സ്ആപ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് പോലീസ് നടപടി.

Read also: ഡെല്‍ഹി കലാപം; ഉമര്‍ ഖാലിദ് അറസ്റ്റില്‍

പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് സമരം അടിച്ചമര്‍ത്താനാണ് ഡല്‍ഹി പോലീസ് ശ്രമിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ആരോപിച്ചു. ഡല്‍ഹി പൊലീസ് തയാറാക്കിയ അനുബന്ധ കുറ്റപത്രത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജയതിഘോഷ് തുടങ്ങിയവരും ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE