യുപിയിൽ ഡെങ്കിപ്പനി പടരുന്നു; പ്രയാഗ്‌രാജിൽ റിപ്പോർട് ചെയ്‌തത്‌ 97 കേസുകൾ

By Staff Reporter, Malabar News
Dengue fever-up

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. പ്രയാഗ്‌രാജ് ജില്ലയിൽ ഇതുവരെ 97 കേസുകൾ റിപ്പോർട് ചെയ്‌തതായി ചീഫ് മെഡിക്കൽ ഓഫിസർ നാനക് ശരൺ അറിയിച്ചു.

97 കേസുകളിൽ നിലവിൽ ഒൻപതോളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംസ്‌ഥാനത്തുടനീളം ഡെങ്കി കേസുകൾ വർധിക്കുന്ന സാഹചര്യമാണ്. നഗര പ്രദേശങ്ങളിൽ കേസുകൾ കൂടാൻ സാധ്യതയുണ്ട്. പ്രയാഗ്‌രാജിൽ 97 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും ഇതുവരെ ഡെങ്കിപ്പനി മൂലം മരണം സംഭവിച്ചിട്ടില്ല; ചീഫ് മെഡിക്കൽ ഓഫിസർ പറഞ്ഞു.

അതേസമയം രോഗവ്യാപനം തടയുന്നതിനായി അഡ്‌മിനിസ്ട്രേഷൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചു തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. മുഴുവൻ വീടുകളിലും സർവേ നടത്തുന്നതിനായി വിവിധ ടീമുകളെ വ്യത്യസ്‌തമായ മേഖലകളിൽ വിന്യസിച്ചിട്ടുണ്ടെന്നും പതിവായി ലാർവ സ്‌പ്രേകളും ഫോഗിങ്ങും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിലെ ഓരോ വീടുകളിലും സർവേ നടത്തുന്നതിനായി 70ഓളം പേരെക്കൂടി സർക്കാർ നിയമിച്ചിട്ടുണ്ട്. കൂടാതെ ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നുണ്ടെന്നും ഓഫിസർ പറഞ്ഞു.

സംസ്‌ഥാനത്ത് ഡെങ്കിപ്പനിയുടെ വ്യാപനം നിയന്ത്രിക്കാൻ സാധ്യമായ എല്ലാ നടപടികളും സംസ്‌ഥാന സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗ് നേരത്തെ അറിയിച്ചിരുന്നു.

Most Read: കുട്ടികൾക്കുള്ള വാക്‌സിനേഷൻ നവംബറോടെ; 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണന 

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE