ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് കിരീടം ചൂടി ധ്രുവി പട്ടേൽ

ന്യൂജേഴ്‌സിയിലെ എഡിസണിൽ നടന്ന ചടങ്ങിലാണ് ധ്രുവിയെ 2024ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം അണിയിച്ചത്.

By Trainee Reporter, Malabar News
dhruvi pattel
dhruvi pattel
Ajwa Travels

വാഷിങ്ടൻ: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് കിരീടം ചൂടി ധ്രുവി പട്ടേൽ. ന്യൂജേഴ്‌സിയിലെ എഡിസണിൽ നടന്ന ചടങ്ങിലാണ് ധ്രുവിയെ 2024ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം അണിയിച്ചത്. അമേരിക്കയിൽ കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്‌റ്റം വിദ്യാർഥിയാണ് ധ്രുവി പട്ടേൽ.

സുരിനാമിൽ നിന്നുള്ള ലിസ അബ്‌ദുൽഹക്ക് ഫസ്‌റ്റ് റണ്ണറപ്പായും നെതർലൻഡിൽ നിന്നുള്ള മാളവിക ശർമ്മ രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മിസിസ് വിഭാഗത്തിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നുള്ള സുആൻ മൗട്ടെറ്റ് വിജയിയായി. ബ്രിട്ടനിൽ നിന്നുള്ള സ്‌നേഹ നമ്പ്യാർ ഫസ്‌റ്റ് റണ്ണറപ്പും പവൻ ദ്വീപ് കൗർ സെക്കൻഡ് റണ്ണറപ്പുമായി.

കൗമാര വിഭാഗത്തിൽ ഗ്വാഡലൂപ്പിൽ നിന്നുള്ള സിയറ സുറെറ്റ് മിസ് ടീൻ ഇന്ത്യ വേൾഡ് വൈഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. നെതർലാൻഡ്‌സിൽ നിന്നുള്ള ശ്രേയ സിങ്, സുരിനാമിൽ നിന്നുള്ള ശ്രദ്ധ ടെഡ്ജോ എന്നിവർ ഒന്നും രണ്ടും റണ്ണറപ്പായി.

ബോളിവുഡ് നടിയും യുണിഫൈഡ് അംബാസിഡറും ആകാനാണ് ആഗ്രഹമെന്ന് ധ്രുവി പട്ടേൽ പ്രതികരിച്ചു. മിസ് ഇന്ത്യ വേൾഡ് കിരീടം എന്നത് അമൂല്യമായ ബഹുമതിയാണെന്നും ധ്രുവി പറഞ്ഞു. ഇത് വെറുമൊരു കിരീടമല്ല. തന്റെ പൈതൃകത്തെയും മൂല്യങ്ങളെയും ആഗോള തലത്തിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും ധ്രുവ പട്ടേൽ വ്യക്‌തമാക്കി.

ന്യൂയോർക്ക് ആസ്‌ഥാനമായുള്ള ഇന്ത്യ ഫെസ്‌റ്റിവൽ കമ്മിറ്റിയാണ് സൗന്ദര്യ മൽസരം സംഘടിപ്പിച്ചത്. കഴിഞ്ഞ 31 വർഷങ്ങളായി ഈ മൽസരം സംഘടിപ്പിക്കുന്നുണ്ട്.

Most Read| സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE