ന്യൂഡെൽഹി: ഇറാന് അമേരിക്കയെ വിശ്വാസമില്ലെന്നും അവർ ഗൗരവത്തോടെ സമീപിച്ചാൽ മാത്രമേ ചർച്ചകളിൽ താൽപര്യമുള്ളൂവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് അരാഗ്‌ചി ഡെൽഹിയിലെത്തിയത്. ഇറാനോട് യുദ്ധം ചെയ്യുന്ന വിമാനങ്ങളും കപ്പലുകളും ഒഴികെ മറ്റെല്ലാ കപ്പലുകൾക്കും ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാമെന്ന് അരാഗ്‌ചി പറഞ്ഞു.
ഹോർമുസിനും ചുറ്റുമുള്ള സാഹചര്യം സങ്കീർണമാണ്. ഹോർമുസിലെ സുരക്ഷയുടെ സംരക്ഷകർ എന്ന നിലയിലുള്ള ചരിത്രപരമായ കടമ ഇറാൻ എപ്പോഴും നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ യുദ്ധം തുടങ്ങിയതോടെയാണ് ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്.
കഴിഞ്ഞമാസം യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ശാശ്വതമായ സമാധാന കരാറിൽ എത്തിയിട്ടില്ല. പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ നടന്നിരുന്ന ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.
ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ചൈനീസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ചൈനയുടെ മധ്യസ്‌ഥതയെ അരാഗച്ചി സ്വാഗതം ചെയ്‌തു. ചൈന തങ്ങളുടെ തന്ത്രപ്രധാന പങ്കാളിയാണ്. അവരുടെ സദുദ്ദേശ്യത്തിൽ വിശ്വാസമുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നതോടെ ഹോർമുസിലെ ഗതാഗതം സാധാരണ നിലയിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ


































