ചർമം കണ്ടാൽ പ്രായം തോന്നിക്കുമോ? ഇന്ന് മിക്കവരും ഏറെ ആകുലതപ്പെടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണിത്. നമ്മുടെ ശരീരത്തിൽ പ്രായത്തിന്റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിൽ ഒന്നാണ് ചർമം. പ്രായം കൂടുന്തോറും ചർമത്തിന്റെ ഘടനയിലും മാറ്റം വരും. ചർമത്തിൽ ചുളിവുകളും വരകളും വരും. ഇത് ഒരു പരിധിവരെ നമ്മുടെ ആത്‌മവിശ്വാസത്തെ തകർക്കുകയും ചെയ്യും.
ചർമത്തിന്റെ ആരോഗ്യവും ദൃഢതയും നിലനിർത്തുന്നത് കൊളാജിനാണ്. അതിനാൽ, കൊളാജിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ഒരുപരിധിവരെ നമ്മുടെ ചർമം സംരക്ഷിച്ചു നിർത്താൻ സാധിക്കും. അത്തരത്തിൽ കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.
1. ഓറഞ്ച്
ഓറഞ്ചാണ് ഈ പട്ടികയിൽ ആദ്യം ഉൾപ്പെടുന്നത്. വിറ്റാമിൻ സിയും മറ്റു പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ പ്രശ്‌നങ്ങളെ തടയുകയും സ്വാഭാവികമായ രീതിയിൽ ചർമത്തിന് ജലാംശം നൽകുകയും വരൾച്ച, ചുളിവുകൾ എന്നിവയെ അകറ്റുകയും ചെയ്യുന്നു. കൂടാതെ, ചർമം തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
2. ആപ്പിൾ
ആപ്പിളാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ ഇവ ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ചർമത്തിൽ ജലാംശം നിലർത്താൻ സഹായിക്കും.
3. ബെറി പഴങ്ങൾ
ബെറി പഴങ്ങളാണ് മൂന്നാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സ്‌ട്രോബറി, ബ്ളൂബെറി, റാസ്‌ബെറി തുടങ്ങിയവയാണ് ഈ ഗണത്തിൽപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ എന്നിവ ചർമത്തിന്റെ അയോഗ്യത്തിന് ഏറെ നല്ലതാണ്.
4. പപ്പായ
പപ്പായയാണ് ഈ പട്ടികയിൽ നാലാമതായി ഉൾപ്പെടുന്നത്. വിറ്റാമിനുകളായ സി, എ, ബി എന്നിവയാൽ സമൃദ്ധമായ പപ്പായയിൽ 91-92 ശതമാനം വരെ ജലാംശം ഉണ്ട്. മിനറുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും പപ്പായയിൽ ഉണ്ട്. അതിനാൽ പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
5. തണ്ണിമത്തൻ
തണ്ണിമത്തൻ ആണ് പട്ടികയിൽ ഉൾപ്പെടുന്ന അടുത്ത താരം. 95 ശതമാനം വരെ ജലാംശം അടങ്ങിയ തണ്ണിമത്തൻ ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
6. പൈനാപ്പിൾ
നിരവധി ഗുണങ്ങൾ അടങ്ങിയ പഴമാണ് പൈനാപ്പിൾ. വിറ്റാമിൻ സിയും എയും ധാരാളമടങ്ങിയ പൈനാപ്പിൾ ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
7. കിവി
ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു പഴമാണ് കിവി. വിറ്റാമിൻ സിയും മറ്റു ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ കിവി ചർമത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ചർമത്തിലെ ചുളിവുകളും മറ്റു തടയാൻ ഇവ സഹായിക്കും.
8. അവക്കാഡോ
അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെ ആരോഗ്യവും ദൃഢതയും നിലനിർത്തുന്ന കൊളാജിൻ വധിപ്പിക്കാൻ അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാന്റി ആസിഡ് സഹായിക്കും. ചർമത്തിലെ ജലാംശം നിലനിർത്താനും ഇതിന് കഴിയും. അതുകൊണ്ടുതന്നെ ചർമം കൂടുതൽ ചെറുപ്പമായി തോന്നിക്കുകയും ചെയ്യും. അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കും.
(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)
Most Read: ‘മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടി’യെന്ന് രാഹുൽ; വിമർശനവുമായി ബിജെപി