തെലങ്കാന: സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിന് പിന്നാലെ രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചു. ലസ്യ എന്ന സ്ത്രീയും മകനുമാണ് മരിച്ചത്. തെലങ്കാനയിലെ നാര്‍ക്കെറ്റ്പ്പളളിയിലാണ് സംഭവം.
ഇന്നലെ വൈകിട്ടാണ് ലസ്യ മകനെ കൊലപ്പെടുത്തി വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. യുവതി സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവര്‍ യുവതിയെ പിന്തിപ്പിക്കാനും വാതില്‍ ചവിട്ടിപ്പൊളിക്കാനും ശ്രമിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല.
ലസ്യയുടെ ഭര്‍ത്താവ് നരേഷ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ യുവതിയേയും മകനേയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ഇത് സഹിക്കവയ്യാതെയാണ് ലസ്യ മകനെക്കൊലപ്പെടുത്തി ജീവനൊടുക്കിയതെന്നാണ് വിവരം.
അതേസമയം മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും നാര്ക്കെറ്റ്പ്പള്ളി സിഐ ശിവരാമ റെഡി അറിയിച്ചു.
Most Read: വിസ്മയ കേസ്; പ്രതി കിരണിന്റെ ശിക്ഷാ വിധി ഇന്ന്