തൃശൂരിൽ വൻ ലഹരിമരുന്ന് വേട്ട; മൂന്നുപേർ പിടിയിൽ

By News Bureau, Malabar News
Drug Case-thrissur
Representational Image
Ajwa Travels

തൃശൂർ: ജില്ലയിലെ കുന്നംകുളത്ത് വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നുമായി മൂന്നുപേർ പോലീസിന്റെ പിടിയിലായി. ആനയ്‌ക്കൽ ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് അറസ്‌റ്റിലായത്‌.

പുലർച്ചെ ഒരു മണിയോടെ പോലീസ് നടത്തിയ നൈറ്റ്‌ പട്രോളിങ്ങിലാണ് എഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ വിൽപ്പന നടത്തുന്നതിനിടെ മൂന്നംഗ സംഘം കുടുങ്ങിയത്. ഇവരുടെ കാറും, രണ്ട് ബൈക്കും പോലീസ് പിടിച്ചെടുത്തു.

കേരളത്തിലേക്ക് പുതുവൽസര ആഘോഷത്തിനായി വൻ തോതിൽ ലഹരി ഉൽപ്പന്നങ്ങൾ എത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസും എക്‌സൈസും സംസ്‌ഥാനത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്.

പ്രധാനമായും റെയിൽവേ സ്‌റ്റേഷനുകളും ബസ് സ്‌റ്റാൻഡുകളും കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടക്കുന്നത്.

കോവിഡ്, ഒമൈക്രോൺ പശ്‌ചാത്തലത്തിൽ കേരളത്തിൽ ഇത്തവണയും നിയന്ത്രണങ്ങളോടെയാണ് പുതുവൽസര ആഘോഷങ്ങൾ നടക്കുക. ഡിജെ പാര്‍ട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള പോലീസിന്റെ കര്‍ശന നിലപാടുകളും ആഘോഷങ്ങൾ കുറയാൻ പ്രധാന കാരണമായിട്ടുണ്ട്. ഡിജെ പാർട്ടിക്കിടെ ആരെങ്കിലും ലഹരി ഉപയോഗിച്ചാല്‍ ഹോട്ടല്‍ ഉടമകളെ കൂടി പ്രതി ചേര്‍ക്കുമെന്നും മുന്നറിയിപ്പുണ്ട്.

Most Read: കോഴിക്കോട് ബീച്ചിലേക്ക് ഇന്ന് അഞ്ച് മണിമുതൽ പ്രവേശനമില്ല 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE