കറികൾക്ക് രുചിയും, ഏറെ ആരോഗ്യ ഗുണങ്ങളും; ഉപയോഗിക്കാം ഡ്രൈമാംഗോ പൗഡർ

By Team Member, Malabar News
Dry Mango Powder For The Good Health As Well As Taste

ഉത്തരേന്ത്യൻ രുചിക്കൂട്ടുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഡ്രൈമാംഗോ പൗഡർ. ആംചൂർ എന്ന പേരിലും അറിയപ്പെടുന്ന ഇത് വടക്കേ ഇന്ത്യൻ വിഭവങ്ങളിൽ മിക്കവയിലും ചേർക്കുന്ന ഒന്നാണ്. ഇന്നിത് കേരളത്തിലെ അടുക്കളകളിലും സ്‌ഥാനം പിടിച്ചു കഴിഞ്ഞു. വളരെ കുറച്ചു മാത്രം ചേർത്താൽ തന്നെ കറികളുടെ രുചി കൂടാൻ ഡ്രൈമാംഗോ പൗഡർ സഹായിക്കും. ചട്നി, കറികൾ, സൂപ്പ് ഇവയിലെല്ലാം ഡ്രൈമാംഗോ പൗഡർ ചേർക്കാവുന്നതാണ്.

രുചി കൂടാൻ മാത്രമല്ല ഡ്രൈമാംഗോ പൗഡർ സഹായിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ ശരീരത്തിനും ഏറെ ഗുണം ചെയ്യും. വൈറ്റമിൻ എ, ഇ, സി, കാൽസ്യം, ഭക്ഷ്യനാരുകൾ, പൊട്ടാസ്യം, അയൺ തുടങ്ങിയവയെല്ലാം ഈ പൗഡറിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ കൊഴുപ്പ്, കൊളസ്ട്രോൾ, സോഡിയം ഇവ ഒട്ടും അടങ്ങിയിട്ടില്ലാത്ത ഡ്രൈമാംഗോ പൗഡർ ഹൈപ്പര്‍ ടെൻഷനും ഉയർന്ന കൊളസ്ട്രോളും ഉള്ളവർക്ക് ഏറെ ഗുണം ചെയ്യും.

ഡ്രൈമാംഗോ പൗഡർ കൊണ്ടുള്ള മറ്റ് ആരോഗ്യ ഗുണങ്ങൾ എന്താണെന്ന് കൂടി നോക്കാം.

കാഴ്‌ച ശക്‌തി മെച്ചപ്പെടാൻ

ഡ്രൈമാംഗോ പൗഡറിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ, ഇ എന്നിവ കാഴ്‌ച ശക്‌തി മെച്ചപ്പെടാൻ സഹായിക്കും. കൂടാതെ ഇത് പതിവായി ആഹാരത്തിനൊപ്പം ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും, തിമിരം ഉൾപ്പടെയുള്ള കാഴ്‌ച സംബന്ധമായ രോഗങ്ങൾ തടയാനും സഹായിക്കും.

ദഹനം സുഗമമാക്കാൻ

ആന്റി ഓക്‌സിഡന്റുകളും, ഭക്ഷ്യ നാരുകളും ധാരാളമായി അടങ്ങിയ ഡ്രൈമാംഗോ പൗഡർ ദഹനം സുഗമമാക്കാനും, മലബന്ധം അകറ്റാനും സഹായിക്കും. കൂടാതെ ദിവസേന അരടീസ്‌പൂൺ വീതം ഡ്രൈമാംഗോ പൗഡർ കഴിക്കുന്നതിലൂടെ മെച്ചപ്പെട്ട ആരോഗ്യം ഉണ്ടാകുകയും ചെയ്യും.

പ്രമേഹ പ്രതിരോധം

മധുരവും പുളിയും എല്ലാം ചേർന്ന ഡ്രൈമാംഗോ പൗഡറിൽ കരോട്ടിനോയിഡുകളും, പോളിഫിനോളുകളും ധാരാളമുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി, ഗ്ളൂക്കോസിന്റെ ആഗിരണത്തിന് സഹായിക്കുന്നതിനായി പ്രമേഹ രജികളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ശരീരഭാരം കുറക്കാൻ

കാലറി വളരെ കുറഞ്ഞതിനാൽ തന്നെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി ശരീരഭാരം കുറക്കാൻ ഡ്രൈമാംഗോ പൗഡർ സഹായിക്കും.

Read also: ഇരുമ്പിന്റെ അഭാവമോ? ഭക്ഷണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE