പ്രതിരോധ ശേഷി കുറഞ്ഞവർക്ക് ഫൈസർ മൂന്നാം ഡോസ് നൽകാൻ ദുബായ്

By News Desk, Malabar News
pfizer vaccine-india

അബുദാബി: പ്രതിരോധശേഷി കുറഞ്ഞ വ്യക്‌തികൾക്ക് ഫൈസർ ബയേൺടെക് വാക്‌സിന്റെ മൂന്നാം ഡോസ് നൽകുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. പ്രത്യേക മെഡിക്കൽ പരിശോധനകൾക്ക് ശേഷമായിരിക്കും ഈ വിഭാഗത്തിലുള്ളവർക്ക് മൂന്നാം ഡോസ് നൽകുകയെന്നും അറിയിച്ചിട്ടുണ്ട്.

പ്രതിരോധശേഷി കുറഞ്ഞവർ, ക്യാൻസർ രോഗികൾ, ക്യാൻസർ രോഗത്തിന് അടുത്തിടെ ചികിൽസ ലഭിച്ചവർ, അവയവമാറ്റത്തിന് വിധേയമായവർ, മൂലകോശ ചികിൽസക്ക് വിധേയമായവർ, എച്ച്‌ഐവി രോഗികൾ, പ്രതിരോധശേഷി കുറയ്‌ക്കുന്ന തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളെയാണ് മൂന്നാം ഡോസിനായി പരിഗണിക്കുന്നത്.

മൂന്നാം ഡോസ് ആവശ്യമുണ്ടോ എന്നത് സംബന്ധിച്ച് ചികിൽസിക്കുന്ന ഡോക്‌ടർമാരാണ് വിലയിരുത്തേണ്ടത്. ആവശ്യമെങ്കിൽ ഡോക്‌ടർമാർ തന്നെ അതേ ആശുപത്രിയിൽ വാക്‌സിൻ അപ്പോയിൻമെന്റ് ബുക്ക് ചെയ്യും. ദുബായിൽ ഇഷ്യൂ ചെയ്‌ത വിസയുള്ളവർ മറ്റ് സ്‌ഥലങ്ങളിലാണ് രോഗത്തിന് ചികിൽസ തേടുന്നതെങ്കിൽ അവരുടെ ഡോക്‌ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ റിപ്പോർട് ആവശ്യമാണ്.

ഇവർ വാക്‌സിൻ ലഭിക്കുന്നതിനായി ദുബായ് ഹെൽത്ത് അതോറിറ്റിയിലെ ഫാമിലി മെഡിസിൻ ഡോക്‌ടറെ കാണുകയോ 800- 342 നമ്പറിൽ വിളിച്ച് അപ്പോയിൻമെന്റ് എടുക്കുകയോ വേണം.

Also Read: കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ ഒഴിവാക്കണം; വിദ്യാഭ്യാസ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE