വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ; നൂറു ദിവസം പിന്നിട്ട് ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവം’

By Desk Reporter, Malabar News
DYFI Food Supply
Ajwa Travels

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവം’ പദ്ധതി നൂറ് ദിവസം പിന്നിടുന്നു. രണ്ടര ലക്ഷത്തിൽപ്പരം പൊതിച്ചോറുകളാണ് ആശുപത്രിയിൽ ഇതുവരെ ഡിവൈഎഫ്ഐ വിതരണം ചെയ്‌തത്‌.

ഡിവൈഎഫ്ഐ മേഖല കമ്മറ്റികൾക്ക് കീഴിലെ യൂണിറ്റുകളിലുള്ള വീടുകളിൽ നിന്നാണ് പ്രവർത്തകർ പൊതിച്ചോറ് ശേഖരിക്കുന്നത്. ഓരോ ദിവസവും മൂവായിരത്തിലധികം ഭക്ഷണപ്പൊതികളാണ് പ്രവർത്തകർ നേരിട്ടെത്തി സംഘടിപ്പിക്കുന്നത്. ഇവ പിന്നീട് വാഹനങ്ങളിലാക്കി മെഡിക്കൽ കോളേജിൽ എത്തിക്കും. വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാനുള്ള കരുതലാണിതെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പറയുന്നു.

2021 ഓഗസ്‌റ്റ് 21 മുതലാണ് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം തുടങ്ങിയത്. കോവിഡ് കാലത്ത് തൊഴിൽ നഷ്‌ടപ്പെട്ടവരടക്കമുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പദ്ധതി ഏറെ സഹായകരമായി. തൊഴിലൊന്നുമില്ലാതെ മെഡിക്കൽ കോളേജ് പരിസരത്ത് കഴിയുന്ന രോഗികളല്ലാത്തവരും ഇവിടെയെത്തി ഭക്ഷണം കഴിക്കുന്നുണ്ട്.

Most Read:  വാക്‌സിനെടുത്തു; യുവതിയുടെ കയ്യിലെത്തിയത് കോടികൾ, ഭാഗ്യം വന്ന വഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE