ദിവസേന സാലഡ് കഴിക്കൂ; ആരോഗ്യഗുണങ്ങൾ തിരിച്ചറിയൂ

മിക്ക സാലഡ് പച്ചക്കറികളിലും വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ പൊണ്ണത്തടി, പ്രമേഹം, രക്‌തസമ്മർദ്ദം, അമിത വിശപ്പ് എന്നിവ കുറക്കാൻ ഏറെ ഗുണം ചെയ്യും.

By Trainee Reporter, Malabar News
fashion and life style
Rep. Image
Ajwa Travels

വേനൽക്കാലത്ത് പഴങ്ങൾക്കൊപ്പം തന്നെ കഴിക്കേണ്ട ഒന്നാണ് സാലഡുകൾ. പഴങ്ങളെ പോലെ തന്നെ സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടുന്നത് തടയാൻ സഹായിക്കും. മിക്ക സാലഡ് പച്ചക്കറികളിലും വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ പൊണ്ണത്തടി, പ്രമേഹം, രക്‌തസമ്മർദ്ദം, അമിത വിശപ്പ് എന്നിവ കുറക്കാൻ ഏറെ ഗുണം ചെയ്യും.

അധികം കാലറികൾ ഇല്ലാതെ വയറു നിറയ്‌ക്കാം എന്നതാണ് സാലഡിന്റെ മറ്റൊരു പ്രത്യേകത. ശരീരത്തിന് ഗുണകരമായ പ്രകൃതിദത്ത നാരുകൾ അടങ്ങിയിട്ടുണ്ട് എന്നതാണ് സാലഡിന്റെ ഏറ്റവും വലിയ ഗുണം. രക്‌തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും സാലഡ് നമ്മെ സഹായിക്കുന്നു. മലവിസർജനം ക്രമപ്പെടുത്തുന്നതിനൊപ്പം ആരോഗ്യകരമായ ഭാരം നിലനിർത്താനും ഇത് സഹായിക്കും.

സാലഡ് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ

1. സ്‌തനാർബുദം, വൻകുടൽ, തൊണ്ട, അന്നനാളം, വായിലെ കാൻസർ തുടങ്ങി പലതരത്തിലുള്ള അപകട സാധ്യതകൾ കുറക്കാൻ സാലഡിൽ അടങ്ങിയ പച്ചക്കറികളിലെ നാരുകൾ സഹായിക്കും. സാലഡ് കഴിക്കുന്നതിലൂടെ എപ്പോഴും വയർ നിറഞ്ഞതായി തോന്നുകയും ഭക്ഷണത്തിന്റെ അളവ് കുറച്ചു കഴിക്കാനും സഹായിക്കുകയും ചെയ്യും. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുന്നത് കാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹയിക്കുമെന്ന് വിദഗ്‌ധർ പറയുന്നു.

2. ദിവസേന സാലഡ് കഴിക്കുന്നത് എല്ലുകളുടെ വികസനം വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും. വിറ്റാമിൻ കെയുടെ താഴ്ന്ന അളവ് പലപ്പോഴും അസ്‌ഥികളുടെ താഴ്ന്ന ധാതു സാന്ദ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് സ്‌ത്രീകൾക്ക്.

3. സാലഡ് ദിവസവും കഴിക്കുന്നത് പേശികളുടെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് കോശങ്ങളിലെ മൈറ്റോകോൺഡ്രിയയുടെ പ്രകടനം വർധിപ്പിക്കുകയും പേശികൾ നിർമിക്കാനും ഒരേസമയം കൂടുതൽ ഊർജസ്വലത നിലനിർത്താനും സഹായിക്കുന്നു.

4. ഉറക്കമില്ലായ്‌മയും ഉറക്ക അസ്വസ്‌ഥതകളെയും ചെറുക്കൻ ദിവസേന സാലഡ് കഴിക്കുന്നതിലൂടെ സാധിക്കും.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: പ്രകോപനവുമായി ചൈന; അരുണാചലിലെ 11 സ്‌ഥലങ്ങൾക്ക് പുനർനാമകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE