റോഡിലെ കുണ്ടും കുഴിയും; ന്യൂഡിൽസ് പ്രതിഷേധവുമായി യുകെ സ്വദേശി

റോഡിലെ കുഴികൾക്കുള്ളിൽ ന്യൂഡിൽസ് പാചകം ചെയ്‌താണ്‌ ഇദ്ദേഹത്തിന്റെ വേറിട്ട പ്രതിഷേധം. ഒരു പ്രമുഖ ന്യൂഡിൽസ് കമ്പനിയുമായി ചേർന്നാണ് മാർക്ക് മൊറെൽ റോഡിലെ കുഴികൾ അടക്കാൻ വേറിട്ട പ്രതിഷേധ മാർഗം സ്വീകരിച്ചത്.

By Trainee Reporter, Malabar News
bumps in the road; UK native with noodles protest
ന്യൂഡിൽസ് പ്രതിഷേധവുമായി യുകെ സ്വദേശിയായ മാർക്ക് മൊറെൽ
Ajwa Travels

റോഡിലെ കുണ്ടും കുഴിയും കേരളത്തിൽ അടക്കം എല്ലാ നാട്ടിലെയും ഒരു ആഭ്യന്തര പ്രശ്‌നം തന്നെയാണ്. ഇതിനെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങളും നമ്മൾ ദിനംപ്രതി കാണുന്നതാണ്. നമ്മുടെ നാട്ടിൽ സാധാരണയായി റോഡിൽ കുഴികൾ ഉണ്ടായാൽ ആധികാരികളുടെ ശ്രദ്ധ ക്ഷണിക്കാൻ കുഴിയിൽ വാഴ നട്ടും നീന്തി കളിച്ചുമൊക്കെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് സാധാരണയാണ്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായ ഒരു പ്രതിഷേധ മാർഗമാണ് ഇപ്പോൾ ശ്രദ്ധപിടിച്ചു പറ്റുന്നത്.

യുകെ സ്വദേശിയായ മാർക്ക് മൊറെൽ എന്ന യുവാവാണ് വേറിട്ട പ്രതിഷേധം നടത്തി ആധികാരികളുടെ ശ്രദ്ധപിടിച്ചു പറ്റാൻ ശ്രമിക്കുന്നത്. റോഡിലെ കുഴികൾക്കുള്ളിൽ ന്യൂഡിൽസ് പാചകം ചെയ്‌താണ്‌ ഇദ്ദേഹത്തിന്റെ വേറിട്ട പ്രതിഷേധം. ഒരു പ്രമുഖ ന്യൂഡിൽസ് കമ്പനിയുമായി ചേർന്നാണ് മാർക്ക് മൊറെൽ റോഡിലെ കുഴികൾ അടക്കാൻ വേറിട്ട പ്രതിഷേധ മാർഗം സ്വീകരിച്ചത്.

മുൻപ് റബ്ബർ താറാവുകളെ റോഡിലെ കുഴികളിലിട്ടും മറ്റുമൊക്കെ പലതരത്തിൽ ഈ പ്രശ്‍നത്തിനെതിരെ ആധികാരികളുടെ ശ്രദ്ധ ക്ഷണിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കാണാതെ വന്നതോടെയാണ് മാർക്ക് മൊറെൽ ഈ പുതിയ മാർഗം സ്വീകരിച്ചത്. യുകെയിലെ റോഡുകളുടെ ശോചനീയാവസ്‌ഥ വർധിച്ചു വരികയാണെന്നും കഴിഞ്ഞ പത്ത് വർഷമായി താൻ ഈ പ്രശ്‌നം ആധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായുള്ള അക്ഷീണ പരിശ്രമത്തിൽ ആണെന്നും മാർക്ക് മൊറെൽ പറയുന്നു.

എന്നാൽ, റോഡിലെ കുഴികൾ വർധിച്ചതല്ലാതെ ആധികാരികളുടെ ഭാഗത്തു നിന്ന് പ്രശ്‌നപരിഹാരത്തിനായി യാതൊരു വിധത്തിലുള്ള നടപടികളും ഇതുവരെ ഉണ്ടായിട്ടില്ലെന്നും, റോഡിലെ കുഴികളിൽ വീണ് ജീവൻ നഷ്‌ടപ്പെടുന്നവരുടെയും ഗുരുതരമായി പരിക്ക് ഏൽക്കേണ്ടി വരുന്നവരുടെയും എണ്ണം നാൾക്കുനാൾ കൂടി വരികയാണെന്നും മാർക്ക് മൊറെൽ പറയുന്നു. വിഷയത്തിൽ ഇനിയും പ്രതിഷേധ പരിപാടികൾ തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

Most Read: ‘ഫ്രീഡം കെയർ’ പദ്ധതിക്ക് തുടക്കം; ജയിലിൽ നിന്ന് ഇനി സാനിറ്ററി പാഡുകളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE