കൊച്ചി: ചേമ്പർ ഓഫ് കൊമേഴ്‌സിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ്. കേരള ട്രേഡ് സെന്റർ നിർമാണത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന.
കെട്ടിട നിർമാണത്തിന് വന്ന പണം മുൻ ഭാരവാഹികൾ വകമാറ്റിയെന്ന പരാതിയിലാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. അഡ്വാൻസ് വാങ്ങിയ കോടികൾ സ്‌ഥാപനത്തിന്റെ അക്കൗണ്ടിൽ സൂക്ഷിക്കാതെ മുൻ ഭാരവാഹികൾ വകമാറ്റി ചിലവഴിച്ചെന്നാണ് പരാതി.
കൂടാതെ കടകള്‍ അനുവദിക്കാം എന്നതടക്കമുള്ള വാഗ്‌ദാനങ്ങൾ നൽകി മുന്‍ പ്രസിഡണ്ട് മന്‍സൂര്‍ പലരില്‍ നിന്നും പണം വാങ്ങിയെന്നും നിലവിലെ ഭാരവാഹികള്‍ പറയുന്നു.
Most Read: ഉടൻ ശസ്‌ത്രക്രിയ നടത്തണം; ഹത്രസിൽ അറസ്‌റ്റിലായ അതീഖുർ റഹ്‌മാന്റെ നില ഗുരുതരം