ആദ്യഘട്ട തിരഞ്ഞെടുപ്പ്: തെളിഞ്ഞത് ജനാധിപത്യത്തിൽ ഉള്ള വിശ്വാസം; തിരഞ്ഞെടുപ്പ് കമ്മീഷന്‍

By Team Member, Malabar News
Malabarnews_voting
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് നടന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിനെ പറ്റി വിശദീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. തിരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടന്നെന്ന് വ്യക്‌തമാക്കിയ അദ്ദേഹം ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇത് തെളിയിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഒപ്പം തന്നെ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 41,000 തപാല്‍ വോട്ടുകളാണ് രേഖപ്പെടുത്തിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്‌തമാക്കി.

സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലും മികച്ച രീതിയിലുള്ള പോളിംഗ് ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ നടന്നു. 5 ജില്ലകളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 75 ശതമാനത്തിന് മുകളിലാണ് ആകെ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 10 ആം തീയതിയാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

Read also : തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 75 ശതമാനം പോളിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE