ചട്ടലംഘനം; ബിജെപി മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

By Syndicated , Malabar News
BJP minister_Malabar news
Ajwa Travels

പാറ്റ്‌ന: ബിജെപിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ പ്രേം കുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നം പതിച്ച മാസ്‌ക് ധരിച്ച് പോളിംഗ് ബൂത്തിനുള്ളില്‍ കയറിയതിനാണ് നടപടി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രകാരം പോളിംഗ് ബൂത്തിന് 100 മീറ്റര്‍ അകത്ത് പാര്‍ട്ടി ചിഹ്‌നമോ പതാകയോ ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് ബിജെപി മന്ത്രി പോളിംഗ് ബൂത്തിനകത്ത് പ്രവേശിച്ചത്.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആക്റ്റിലെ സെക്ഷന്‍ 130 പ്രകാരം വോട്ടെടുപ്പ് നടക്കുന്ന ദിവസം പോളിംഗ് സ്‌റ്റേഷനില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകളോ അടയാളങ്ങളോ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നില്ല. രാഷ്‌ട്രീയ പാര്‍ട്ടിയുടെ പേര്, ചിഹ്‌നം അല്ലെങ്കില്‍ മുദ്രാവാക്യം അടങ്ങിയ തൊപ്പികള്‍, ഷാള്‍ തുടങ്ങിയവ ധരിക്കാനും പാടില്ല.

ബീഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പില്‍ ഉച്ചക്ക് 1 മണിവരെ 25.3 ശതമാനം പേരാണ് വോട്ട് ചെയ്‌തത്. വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീന്‍ തകരാറുകാരണം വോട്ടെടുപ്പ് തടസപ്പെടുന്നുണ്ട്.

Read more : വോട്ടിംഗ് യന്ത്ര തകരാര്‍; പിന്നില്‍ ബിജെപിയെന്ന് ആര്‍ജെഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE