കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതിയുടെ നോട്ടീസ്. ആർ ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്‌ഥാനാർഥി ആയിരുന്ന തോമസ് ഉണ്ണിയാടൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്.
തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് തോമസ് ഉണ്ണിയാടൻ ഹരജിയിൽ ആവശ്യപ്പെടുന്നു. പ്രൊഫസർ അല്ലാതിരുന്ന ആർ ബിന്ദു, പ്രൊഫസർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടി ജനങ്ങളെ കബളിപ്പിച്ചു എന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ഹരജി ഈ മാസം 29ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
Read Also: കാബൂൾ ലക്ഷ്യമിട്ട് താലിബാൻ ഭീകരർ; ഗസ്‌നി നഗരവും പിടിച്ചെടുത്തു