കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ ഭീകരരുടെ മുന്നേറ്റം തലസ്‌ഥാനമായ കാബൂളിനോട് അടുക്കുന്നു. തലസ്‌ഥാനത്തിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള തന്ത്രപ്രധാന നഗരമായ ഗസ്‌നിയും ഭീകരർ പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചു. ഒരാഴ്‌ചക്കിടെ താലിബാന് മുന്നിൽ കീഴടങ്ങുന്ന പത്താമത്തെ പ്രവിശ്യാ തലസ്‌ഥാനമാണിത്.
കാബൂൾ-കാണ്ഡഹാർ ഹൈവേയോട് ചേർന്നു കിടക്കുന്ന പ്രദേശമാണിത്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളും ഗവര്‍ണറുടെ ഓഫിസ്, പോലീസ് ആസ്‌ഥാനം, ജയിൽ എന്നിവ ഭീകരർ കീഴടക്കിയതായി പ്രവിശ്യാ കൗൺസിൽ തലവൻ നാസിർ അഹ്‌മദ് ഫഖിരി പറഞ്ഞു. എഎഫ്‌സി റിപ്പോർട് ചെയ്‌തു. നഗരത്തിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
യുഎസ് സൈന്യം പൂർണമായും പിൻമാറിയതിന് പിന്നാലെയാണ് അഫ്‌ഗാനിസ്‌ഥാനിൽ സംഘർഷം രൂക്ഷമായത്. നിർണായക മേഖലയായ ഗസ്‌നിയുടെ നിയന്ത്രണം നഷ്‌ടമായത് അഫ്‌ഗാൻ സേനയെ കൂടുതൽ പ്രതിരോധത്തിലാക്കും.
ഇന്നലെ കാണ്ഡഹാറിലെ ജയിൽ തകർത്ത ഭീകരർ കുറ്റവാളികളെ മോചിപ്പിച്ചിരുന്നു. ഇത്തരം ആളുകളെ താലിബാൻ പല ഇടങ്ങളിലും ആക്രമണങ്ങൾക്ക് നിയോഗിക്കുകയും ചെയ്യുന്നുണ്ട്.
Read Also: ജ്വല്ലറി പരസ്യങ്ങളിൽ വധുവിന്റെ ചിത്രം ഒഴിവാക്കണം; അഭ്യർഥനയുമായി ഗവര്‍ണര്‍