പത്തനംതിട്ട: പന്തളം കുരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. കുരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പിജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവം. ഇരുവരും ചേർന്ന് കൃഷി നടത്തുകയാണ്. പാടശേഖരത്തിൽ പന്നി കയറാതിരിക്കാൻ വൈദ്യുതി വേലി സ്‌ഥാപിച്ചിരുന്നു.
ഈ കമ്പിയിൽ നിന്നാണ് ആദ്യം ചന്ദ്രശേഖരന് ഷോക്കേറ്റത്. രക്ഷപ്പെടുത്താൻ ശ്രമിക്കവേയാണ് ഗോപാലപിള്ളക്ക് ഷോക്കേറ്റത്. ഒരാൾ സംഭവ സ്‌ഥലത്തും മറ്റെയാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. വാഴയും കപ്പയും ഉൾപ്പടെ വിവിധ കൃഷികളാണ് ഇവർ ഒന്നിച്ചു ചെയ്യുന്നത്. ഇവ സംരക്ഷിക്കാനാണ് വൈദ്യുതി വേലി സ്‌ഥാപിച്ചത്.
Most Read| ഉള്ളുലച്ച ഏട്ടാംനാൾ; രക്ഷാപ്രവർത്തനം ഇന്ന് നിർണായക ഘട്ടത്തിൽ