വൈദ്യുതി ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ കുടുംബശ്രീക്ക് ; നടപടി തൊഴില്‍ രഹിതരെ ബാധിക്കുന്നത്

By Staff Reporter, Malabar News
kerala image_malabar news
Kudumbashree Logo
Ajwa Travels

കൊച്ചി: വൈദ്യുതി ബോര്‍ഡില്‍ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ മുഴുവന്‍ കുടുംബശ്രീക്ക്
വിടുന്നു. ഒഴിവുള്ള ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലേക്ക് കുടുംബശ്രീയില്‍നിന്ന് ആളെയെടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. വൈദ്യുതിബോര്‍ഡ് ആസ്ഥാനത്തു തന്നെയാണ് ഇത് ആദ്യം നടപ്പാക്കുകയെന്നാണ് അറിയുന്നത്. ഇതോടെ പി.എസ്.സി. വഴി ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഇനി നിയയമനമുണ്ടാകില്ലെന്നുറപ്പായിരിക്കുകയാണ്. ഒട്ടേറെ തൊഴില്‍രഹിതരെ ബാധിക്കുന്നതാണ് നടപടിയെന്ന് ആക്ഷേപമുയര്‍ന്നു.

വൈദ്യുതിബോര്‍ഡ് ആസ്ഥാനമായ വൈദ്യുതി ഭവനില്‍ 78 ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളാണുള്ളത്. ഇതില്‍ ഒഴിവുള്ളതില്‍ കുടുംബശ്രീയില്‍നിന്ന് നിയമനം നടത്താനാണ് കമ്പനി സെക്രട്ടറിയുടെ ഉത്തരവ്. ആദ്യഘട്ടത്തില്‍ ഹ്യുമന്‍ റിസോഴ്സ്, ചീഫ് ഇന്റേണല്‍ ഓഡിറ്റര്‍, സെക്രട്ടറി (ഭരണവിഭാഗം), സാമ്പത്തികഉപദേശകന്‍ എന്നീ ഓഫീസുകളില്‍ മൂന്നു മാസത്തിനുള്ളില്‍ ഈ രീതിയില്‍ നിയമനം നടത്തണം. സ്ഥിരംജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്കു മാറ്റി ഓരോ സെക്ഷനും പൂര്‍ണമായി കുടുംബശ്രീയെ ഏല്‍പ്പിക്കാനാണ് നീക്കം.

514 ഓഫീസ് അറ്റന്‍ഡര്‍മാരുടെ തസ്തികകളാണ് വൈദ്യുതിബോര്‍ഡില്‍ ആകെ ഉണ്ടായിരുന്നത്. ഇപ്പോള്‍ സ്ഥാനക്കയറ്റം, ജീവനക്കാരുടെ മരണം, പുറത്താക്കല്‍ എന്നിവയ്ക്കുശേഷം 397 പേരാണ് ശേഷിക്കുന്നത്. ബാക്കി 117 ഒഴിവുകളിലും ഇതുവരെയായി നിയമനം നടത്തുകയോ വര്‍ഷങ്ങളായി ഈ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തിട്ടില്ല.

കുടുംബശ്രീയുടെ കീഴിലുള്ള ‘കേരളശ്രീ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി’ വഴിയാണ് വൈദ്യുതി ഭവനില്‍ വര്‍ഷങ്ങളായി ക്ലീനേഴ്സ്, ഹെല്‍പ്പേഴ്സ് മേഖലകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തിയിരുന്നത്. ഇതിന് ബോര്‍ഡ് കുടുംബശ്രീ മിഷനുമായി ഒരു വര്‍ഷത്തെ കരാറും ഉണ്ടാക്കിയിരുന്നു. ഓരോ വര്‍ഷവും ഇത് പുതുക്കുകയാണ് പതിവ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താത്കാലിക നിയമനങ്ങളും ഇതിലൂടെ അട്ടിമറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE