തൊഴില്‍, താമസ നിയമലംഘനം; സൗദിയില്‍ പിടിയിലായത് 57 ലക്ഷം പേരെന്ന് റിപ്പോർട്

By Staff Reporter, Malabar News
Employment and residence violations in saudi arabia
Representational image

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങളുടെ പേരില്‍ ഇതുവരെ 57 ലക്ഷത്തിലധികം പേര്‍ പിടിയിലായിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍. നിയമലംഘകരെ പിടികൂടാന്‍ ആരംഭിച്ച ക്യാംപയിന്റെ ഭാഗമായി ഈ വര്‍ഷം ജൂണ്‍ 16 വരെ പിടിയിലായവരുടെ കണക്കാണിത്. 2017 നവംബര്‍ 15നായിരുന്നു ക്യാംപയിന്‍ ആരംഭിച്ചത്.

ഇക്കാലയളവില്‍ ആകെ 56,51,619 പേര്‍ അറസ്‌റ്റിലായതായാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്‌. ഇവരില്‍ 43,23,083 പേര്‍ താമസ നിയമ ലംഘനത്തിനും 8,03,186 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുമാണ് അറസ്‌റ്റിലായത്.

അതേസമയം അതിര്‍ത്തി ലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ 5,25,350 പേരാണ് പിടിയിലായത്. ഇതിന് പുറമെ അയല്‍ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് 9550 പേര്‍ അറസ്‌റ്റിലായി.

ഗതാഗത, മൽസ്യബന്ധന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമ ലംഘനങ്ങള്‍ക്കാണ് 8241 പേര്‍ അറസ്‌റ്റിലായത്. 2769 സ്വദേശികളും മൽസ്യബന്ധനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് പിടിയിലായിട്ടുണ്ട്. ഇവരില്‍ 7,15,216 പേര്‍ക്കെതിരെ ഉടനടി ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. അതേസമയം 9,13,306 പേരെ യാത്രാ രേഖകള്‍ ശരിയാക്കാന്‍ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറി. 15,59,919 പേരെ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യത്തുനിന്ന് നാടുകടത്തുകയും ചെയ്‌തിട്ടുണ്ട്‌.

Most Read: ജമ്മുവിലെ ഇരട്ട സ്‌ഫോടനം; ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE