കൊച്ചി: പരിസ്‌ഥിതി പ്രവർത്തകൻ പ്രൊഫ. എംകെ പ്രസാദ് അന്തരിച്ചു. 89 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.
പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ പരിഷത്തിന്റെ ഐആർടിസിയുടെ നിർമാണത്തിൽ വലിയ പങ്ക് വഹിച്ച ഇദ്ദേഹം ബോട്ടണിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമായിരുന്നു പരിസ്‌ഥിതി മേഖലയിലേക്ക് എത്തിയത്.
പ്രകൃതി സംരക്ഷണത്തിന്റെയും സുസ്‌ഥിര വികസനത്തിന്റെയും അറിയപ്പെടുന്ന പ്രഭാഷകനും പ്രകൃതി സ്‌നേഹിയുമായിരുന്നു. സേവ് സൈലന്റ് വാലി ക്യാംപയിൻ മുൻനിരയിൽ നിന്ന് നയിച്ച വ്യക്‌തി കൂടിയാണ്. അധ്യാപകൻ, പ്രഭാഷകൻ എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
യൂണൈറ്റ് നാഷണിന്റെ മില്ലേനിയം എക്കോസിസ്‌റ്റം അസെസ്‌മെന്റ് ബോർഡിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഇദ്ദേഹം ഒട്ടേറെ പരിസ്‌ഥിതി സംബന്ധമായ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് പ്രകൃതി സംരക്ഷണ മേഖലയിൽ ഒട്ടനവധി സംഭാവന നൽകിയ പ്രൊഫ. എംകെ പ്രസാദ് ശാസ്‌ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്‌ഥാന പ്രസിഡണ്ട്, മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
Most Read: സുധാകരനെ തിരുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾ തിരുത്തും; എ വിജയരാഘവൻ