കൊളംബോ: ശ്രീലങ്കയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് സര്‍ക്കാരിന്റെ തെറ്റുകളാണെന്ന് തുറന്ന് സമ്മതിച്ച് പ്രസിഡണ്ട് ഗോതബായ രാജപക്‌സെ. രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും മോശമായ ഈ പ്രതിസന്ധിയെ മറികടക്കും. വിദേശനാണയത്തിന്റെ കടുത്ത ക്ഷാമം സൂചിപ്പിക്കുന്നത് ഇറക്കുമതി ചെയ്‌ത സാധനങ്ങള്‍ വാങ്ങാന്‍ രാജ്യത്തിന് പണമില്ലെന്നാണ്.
ഭക്ഷണം, പാചകവാതകം, ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ക്ക് മണിക്കൂറുകളോളം വരിനില്‍ക്കേണ്ട അവസ്‌ഥ ഉണ്ടായെന്നും പുതിയ ക്യാബിനറ്റ് മന്ത്രിമാരെ അഭിസംബോധന ചെയ്‌ത് കൊണ്ട് ഇദ്ദേഹം പറഞ്ഞു.
കോവിഡും കടഭാരവും കൂടാതെ ഭരണത്തില്‍ നിന്നുണ്ടായ ചില തെറ്റുകളും മൂലം കഴിഞ്ഞ രണ്ടര വര്‍ഷമായി രാജ്യത്തിന് വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കണ്ടി വന്നു. അവ തിരുത്തി മുന്നോട്ട് പോകണമെന്നും അതിലൂടെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാകുമെന്നും പ്രസിഡണ്ട് പറഞ്ഞു.
അന്താരാഷ്‌ട്ര നാണയ നിധിയെ നേരത്തെ സമീപിക്കണമായിരുന്നു. ഉയര്‍ന്ന വിലയില്‍ അവശ്യ സാധനങ്ങള്‍ നീണ്ട നിരയില്‍ കാത്തുനില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന വേദനയും അസ്വസ്‌ഥതയും തികച്ചും ന്യായമാണ്. അതില്‍ താന്‍ ഖേദിക്കുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: വധ ഗൂഢാലോചന കേസ്: അന്വേഷണം ശരിയായ ദിശയിൽ തന്നെ; ക്രൈം ബ്രാഞ്ച് എസ്‌പി