പര്യവേഷണം ആരംഭിച്ച് ആദിത്യ എൽ 1; ശാസ്‌ത്രീയ വിവരങ്ങൽ ശേഖരിച്ചു തുടങ്ങി

ഇന്ന് ഒരു രാത്രി കൂടിയായിരിക്കും ആദിത്യ എൽ 1, ഭൂമിയുടെ നിയന്ത്രണത്തിലുള്ള ഭ്രമണപഥത്തിലുണ്ടാകുക. നാളെ പുലർച്ചെ രണ്ടിനായിരിക്കും ഭൂമിയിൽ നിന്ന് പേടകത്തെ യാത്രയാക്കുന്നതിനുള്ള ട്രാൻസ് ലഗ്രാഞ്ച് പോയിന്റ് ഒന്നിലേക്കുള്ള ഭ്രമണപഥം ഉയർത്തൽ നടക്കുക.

By Trainee Reporter, Malabar News
adithya l1
Ajwa Travels

ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൂര്യപഠന ദൗത്യമായ ആദിത്യ എൽ 1, ശാസ്‌ത്രീയ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെയാണ്, ഇന്ത്യയുടെ പ്രഥമ സൂര്യപഠന ദൗത്യമായ ആദിത്യ എൽ 1 പര്യവേഷണം ആരംഭിച്ചത്.

ഭൂമിയിൽ നിന്ന് 50,000 കിലോമീറ്റർ അകലെയുള്ള സൂക്ഷ്‌മ കണങ്ങളെ കുറിച്ചും വൈദ്യുത ചാർജുള്ള കണികകളെ കുറിച്ചുമുള്ള ശാസ്‌ത്രീയ വിവരങ്ങളാണ് പേടകം ശേഖരിച്ചു തുടങ്ങിയത്. പേടകത്തിലെ സുപ്ര തെർമൽ ആൻഡ് എനർജെറ്റിക് പാർട്ടിക്കിൾ സ്‌പെക്ട്രോമീറ്റർ എന്ന പര്യവേഷണ ഉപകരണം ഐഎസ്ആർഒ പ്രവർത്തിപ്പിച്ചതോടെയാണ് പേടകം പര്യവേഷണം ആരംഭിച്ചത്.

ഉപകരണത്തിൽ ആറു സെൻസറുകൾ വിവിധ ദിശകളിലായി തിരിഞ്ഞാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഭൂമിയിൽ നിന്ന് 50,000 കിലോമീറ്ററും കടന്ന് പേടകം യാത്ര ചെയ്യാൻ തുടങ്ങുന്നത് വരെയാണ് പര്യവേഷണം നടന്നതെന്നും സൂര്യപഠന ദൗത്യത്തിന് ഏറെ നിർണായകമാണിതെന്നും ഐഎസ്ആർഒ അറിയിച്ചു.

ഇന്ത്യയുടെ സൂര്യപഠന ദൗത്യം ആദിത്യ എൽ 1ന്റെ നാലാമത്തെ ഭ്രമണപഥം ഉയർത്തൽ ഇക്കഴിഞ്ഞ സെപ്‌റ്റംബർ 15ന് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷം ഭൂമിയിൽ നിന്ന് 256 കിലോമീറ്റർ അടുത്ത ദൂരവും 121973 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്. ഭൂമിയിൽ നിന്ന് പേടകത്തെ യാത്രയാക്കുന്നതിനുള്ള നിർണായകമായ ദൗത്യമാണ് ഇനി ബാക്കിയുള്ളത്. ഇന്ന് ഒരു രാത്രി കൂടിയായിരിക്കും ആദിത്യ എൽ 1, ഭൂമിയുടെ നിയന്ത്രണത്തിലുള്ള ഭ്രമണപഥത്തിലുണ്ടാകുക.

നാളെ പുലർച്ചെ രണ്ടിനായിരിക്കും ഭൂമിയിൽ നിന്ന് പേടകത്തെ യാത്രയാക്കുന്നതിനുള്ള ട്രാൻസ് ലഗ്രാഞ്ച് പോയിന്റ് ഒന്നിലേക്കുള്ള ഭ്രമണപഥം ഉയർത്തൽ നടക്കുക. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയച്ചത്. എൽ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്‌ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യന്റെ കൊറോണയെ പറ്റിയും കാന്തിക മണ്ഡലത്തെ പറ്റിയും സൂര്യ സ്‌ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ.

ഭൂമിയുടെ സഞ്ചാരത്തിനൊപ്പം ലഗ്രാഞ്ച് പോയിന്റും മാറുന്നതിനാൽ 365 ദിവസം കൊണ്ട് ആദിത്യ എൽ വണ്ണും സൂര്യനെ ചുറ്റും. ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതിൽ നാലെണ്ണം റിമോട്ട് സെൻസിംഗ് സെൻസിംഗ് ഉപകരണങ്ങളാണ്.

Most Read| ലക്ഷദ്വീപ്; സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസം ഒഴിവാക്കിയ നടപടി ശരിവെച്ചു സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE