തണുപ്പ് വർധിച്ചു; ഖത്തറിൽ പൊടിക്കാറ്റ് വീശാനും സാധ്യതയെന്ന് അധികൃതർ

By Team Member, Malabar News
Extreme Cold Climate In Qatar And Dust Storm

ദോഹ: വടക്കുപടിഞ്ഞാറൻ കാറ്റിനെ തുടർന്ന് ഖത്തറിൽ തണുപ്പ് വർധിച്ചു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തണുപ്പ് ഉണ്ടെങ്കിലും ഇന്നലെ മുതലാണ് തണുപ്പ് വർധിച്ചത്. കൂടാതെ വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ പൊടി നിറയാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി. അതിനാൽ വാഹനമോടിക്കുന്ന ആളുകൾ കർശന ജാഗ്രത പുലർത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കൂടാതെ മോശം കാലാവസ്‌ഥയെ തുടർന്ന് 10 അടിയോളം ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നും, അതിനാൽ ആളുകൾ കടലിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിലായി താപനില 8 ഡിഗ്രി സെൽഷ്യസിലേക്ക് താഴാൻ സാധ്യതയുണ്ട്. കൂടാതെ ഈ സീസണിൽ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇതെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: ബിജെപിയുമായി യുഡിഎഫ് വോട്ട് കച്ചവടം നടത്തി, ലീഗ് നേതാവ് ഇടനിലക്കാരനായി; കെടി ജലീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE