സോഷ്യൽ മീഡിയയിലൂടെ വ്യക്‌തിഹത്യ; ക്രൈംബ്രാഞ്ച് മേധാവി നിയമ നടപടിക്ക്

By Desk Reporter, Malabar News
S-Sreejith-IPS
Ajwa Travels

തിരുവനന്തപുരം: സോഷ്യൽ മീഡിയകളിലൂടെ നടക്കുന്ന വ്യാജപ്രചാരണത്തിനും വ്യക്‌തിഹത്യക്കും എതിരെ നിയമ നടപടിക്ക് ഒരുങ്ങി ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ കൂടിയായ ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചപ്പോഴാണ് സോഷ്യൽ മീഡിയയിൽ വ്യക്‌തിഹത്യയും വ്യാജപ്രചാരണവും തുടങ്ങിയത്. ഇത്തരം സമീപനങ്ങളിലൂടെ ഉന്നത ഉദ്യോഗസ്‌ഥരുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

പത്ത് വര്‍ഷം മുമ്പ് എഡിജിപി മഹേഷ്‌കുമാര്‍ സിംഗ്‌ള അടക്കമുള്ളവര്‍ അന്വേഷിച്ച് എഴുതി തള്ളിയ ആരോപണങ്ങള്‍ വീണ്ടും ഉയര്‍ത്തിയാണ് പ്രചാരണം നടക്കുന്നത് എന്നാണ് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് പറയുന്നത്.

ഉന്നത സ്‌ഥാനത്തിരിക്കുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരെയുള്ള ഇത്തരം പ്രചരണങ്ങള്‍ അവരുടെ മനോവീര്യം തകര്‍ക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇവരെ സമ്മര്‍ദ്ദത്തിലാക്കി സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള നീക്കം നടക്കുന്നുവെന്നും ഇതംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

Also Read:  നയംമാറ്റം വാട്‌സാപ്പിന് തിരിച്ചടിയായി; ഇന്ത്യയിൽ സിഗ്‌നൽ ഒന്നാമത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE