ആസിഡ് കുടിച്ചുള്ള ആത്‌മഹത്യ ശ്രമം; കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു

By Web Desk, Malabar News
suicide
Ajwa Travels

കോട്ടയം‌: തലയോലപ്പറമ്പിൽ ആത്‌മഹത്യയ്‌ക്ക്‌ ശ്രമിച്ച കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു. കാലായിൽ സുകുമാരന്റെ മകൾ സൂര്യ (27) ആണ് മരിച്ചത്. നേരത്തെ സുകുമാരന്റെ ഭാര്യ സീന(54) മരിച്ചിരുന്നു. സുകുമാരനും ഇളയമകൾ സുവർണയും അതീവ ഗുരുതരാവസ്‌ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

ആസിഡ് കുടിച്ചാണ് ഇവർ ആത്‌മഹത്യ ശ്രമം നടത്തിയത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ആസിഡ് കുടിച്ച് ​അവശനിലയിലായ ഇവരെ അയൽവാസികൾ മുട്ടുറിചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ​ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സുകുമാരൻ ഇപ്പോഴും അബോധാവസ്‌ഥയിലാണ്. ഇളയമകൾ 23 വയസുള്ള സുവർണയുടെ നിലയും അതീവ ​ഗുരുതരമാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. സുകുമാരന്റെ ഇളയമകൾ സുവർണയ്‌ക്ക്‌ ചില മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ കോവിഡ് വന്നുപോയ ശേഷം മൂത്ത മകൾ സൂര്യയും ചില മാനസിക അസ്വസ്‌ഥതകൾ പ്രകടിപ്പിച്ചു. ഇതോടെ സൂര്യയുടെ നിശ്‌ചയിച്ചുറപ്പിച്ച വിവാഹം മാറ്റി.

സുകുമാരന്റെ കുടുംബത്തിന്റെ തന്നെ ആവശ്യ പ്രകാരമാണ് മാറ്റിവെച്ചത്. വിവാഹം മുടങ്ങിയതോടെ വിഷമത്തിലായിരുന്നു സുകുമാരനും കുടുംബവുമെന്നും ബന്ധുക്കൾ പറയുന്നുണ്ട് . ഇതിനൊപ്പം സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബത്തെ അലട്ടിയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതാകാം ആത്‌മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.

National News: കോവിഡ് ഇന്ത്യ; 10,126 രോഗബാധ, കേരളത്തിൽ 5,404 കേസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE