നരിക്കുനി: പ്രശസ്‌ത സിനിമാ നാടക സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ (പാരീസ് ചന്ദ്രൻ-66) അന്തരിച്ചു. ദൃഷ്‌ടാന്തം, ചായില്യം, ബോംബെ മിഠായി, നഗരം, ഈട, ബയോസ്‌കോപ്പ്, ഞാൻ സ്‌റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതം പകർന്നിരുന്നു. 1988ൽ ബിബിസിയുടെ ‘ദി മൺസൂൺ’ എന്ന റേഡിയോ നാടകത്തിന് വേണ്ടിയും സംഗീതം നൽകി.
2008ൽ ബയോസ്‌കോപ്പ് എന്ന ചിത്രത്തിന് മികച്ച പശ്‌ചാത്തല സംഗീതത്തിനുള്ള കേരള സംസ്‌ഥാന അവാർഡും, 2010ൽ ‘പ്രണയത്തിൽ ഒരുവൾ’ എന്ന ടെലിഫിലിമിന് മികച്ച സംഗീത സംവിധായകനുള്ള കേരള സ്‌റ്റേറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചു. 1989-91ൽ ലണ്ടനിലെ പ്രശസ്‌തമായ റോയൽ നാഷണൽ തിയേറ്ററിൽ ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
പാരീസിലെ യ ഫുട്‌സ്‌ബെൻ തിയേറ്ററുമായി സഹകരിച്ചു ഒട്ടേറെ രാജ്യങ്ങളിൽ നാടകങ്ങൾക്കുവേണ്ടി സംഗീതം ചെയ്‌തിരുന്നു. സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്നാണ് പഠനം പൂർത്തിയാക്കിയത്. സംസ്‌കാരം തിങ്കളാഴ്‌ച നാലിന് നരിക്കുനി വട്ടപ്പാറപ്പൊയിൽ വീട്ടുവളപ്പിൽ നടക്കും.
Most Read: നടിയെ ആക്രമിച്ച കേസിൽ ശരത് 15ആം പ്രതി; റിപ്പോർട് കോടതിയിൽ