ഒറ്റ ചാർജിൽ 300 കിലോമീറ്റർ; കർഷകന്റെ ‘സൂപ്പർ’ സോളാർ കാർ

By News Desk, Malabar News
സുശീൽ അഗർവാളിന്റെ സോളാർ കാർ
Ajwa Travels

മയൂർഭഞ്ച്: ഒഡീഷയിൽ ഇപ്പോൾ ഒരു ഉഗ്രൻ സോളാർ കാറാണ് ശ്രദ്ധ നേടുന്നത്. ഇറക്കുമതി ചെയ്‌തതല്ല, മയൂർഭഞ്ചിലെ സുശീൽ അഗർവാൾ എന്ന കർഷകൻ നിർമിച്ചതാണ് ഈ സോളാർ കാർ. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബാറ്ററിയിലൂടെയാണ് ഇലക്ട്രിക്‌ ഫോർ വീലറിന്റെ പ്രവർത്തനം.

ഒറ്റ തവണ ചാർജ് ചെയ്‌താൽ 300 കിലോമീറ്റർ വരെ ഓടിക്കാൻ കഴിയും എന്നതാണ് ഈ കാറിന്റെ പ്രത്യേകത. വീട്ടിൽ തന്നെ വർക്ക് ഷോപ്പ് ഒരുക്കിയ കർഷകൻ ലോക്ക്ഡൗൺ കാലത്താണ് കാറിന്റെ നിർമാണം തുടങ്ങിയത്. എട്ടര മണിക്കൂറിനുള്ളിൽ കാറിന്റെ ബാറ്ററി ഫുൾ ചാർജ് ചെയ്യാമെന്ന് സുശീൽ പറയുന്നു. മന്ദഗതിയിലുള്ള ചാർജിങ് ആയതിനാൽ ഇത്തരം ബാറ്ററികൾ 10 വർഷം വരെ കേടുപാടുകൾ കൂടാതെ ഉപയോഗിക്കാമെന്നും സുശീൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

മോട്ടോർ വിൻഡിംഗ്, ഇലക്‌ട്രിക്കൽ ഫിറ്റിംഗ്, ചേസിസ് വർക്ക് എന്നിവയുൾപ്പെടെ കാറിന്റെ എല്ലാ ജോലികളും സുശീൽ അഗർവാളിന്റെ ചെറിയ വർക്ക് ഷോപ്പിലാണ് പൂർത്തീകരിച്ചത്. രണ്ട് മെക്കാനിക്കുകളും ഇലക്‌ട്രിക് ‌ജോലികളെ കുറിച്ച് ഉപദേശങ്ങൾ നൽകിയ ഒരു സുഹൃത്തും സുശീലിന്റെ സഹായത്തിനുണ്ടായിരുന്നു.

മൂന്ന് മാസത്തെ പ്രയത്‌നം കൊണ്ടാണ് വാഹനത്തിന്റെ പ്രാരംഭ ഘട്ടത്തിലെ പണികളെല്ലാം പൂർത്തീകരിച്ചത്. സ്വന്തമായി ഒരു കാർ നിർമിക്കണമെന്ന അതിയായ ആഗ്രഹമാണ് സുശീലിനെ സോളാർ കാറിലേക്ക് എത്തിച്ചത്.

‘ലോക്ക്ഡൗൺ കാലത്ത് ഞാൻ വീട്ടിൽ തന്നെയായിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞാൽ ഉടൻ തന്നെ ഇന്ധനവില കൂടുമെന്ന് എനിക്ക് അറിയാമായിരുന്നു. അതിനാലാണ് സ്വന്തമായി ഒരു കാർ നിർമിക്കാൻ തീരുമാനിച്ചത്. അതെനിക്ക് വളരെ ഉപകാരപ്പെടുമെന്നും തോന്നി’- സുശീൽ പറയുന്നു.

ചില പുസ്‌തകങ്ങളിൽ നിന്ന് വായിച്ചതും യൂ ട്യൂബ് വീഡിയോസിൽ നിന്ന് ലഭിച്ച അറിവും മാത്രമായിരുന്നു സുശീലിന്റെ കൈമുതൽ.

മയൂർഭഞ്ചിലെ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസ് ഉദ്യോഗസ്‌ഥനായ ഗോപാൽ കൃഷ്‌ണ ദാസ് സുശീലിനെ അഭിനന്ദിച്ചു. വളരെയധികം മലിനീകരണത്തിന് കാരണമാകാത്ത പരിസ്‌ഥിതി സൗഹൃദ വാഹനങ്ങൾ ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ ഭാവിയാണെന്ന് ഗോപാൽ കൃഷ്‌ണ ദാസ് പറഞ്ഞു.

സമൂഹം ഇത്തരത്തിലുള്ള കണ്ടുപിടുത്തങ്ങളെ പ്രോൽസാഹിപ്പിക്കണം. വാഹനത്തിന്റെ സുരക്ഷ, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ ഗവൺമെന്റ് ഏജൻസികളായ ARAI, CIRT എന്നിവരുമായി കൂടിയാലോചിച്ച് കാറിന്റെ ഡിസൈൻ മെച്ചപ്പെടുത്തുന്നത് നല്ലതാണ്. അങ്ങനെയെങ്കിൽ റോഡുകളിൽ ഇത് ഉപയോഗിക്കാൻ കഴിയുമെന്നും ദാസ് പറഞ്ഞു.

Also Read: ഗുണ നിലവാരമില്ലാത്ത പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങളുടെ നിരോധനം; പൊതുജന അഭിപ്രായം അറിയിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE