ഹരിയാനയിൽ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്ന്; ദൃക്‌സാക്ഷി

By Desk Reporter, Malabar News
Farmers-protest in Haryana
Ajwa Travels

ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ നടന്ന പ്രക്ഷോഭത്തിൽ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്നെന്ന് ദൃക്‌സാക്ഷി. ഗുരുതരമായി പരിക്കേറ്റ സുശീൽ കാജലിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നത് പോലീസ് തടഞ്ഞതായി ദൃക്‌സാക്ഷിയായ കർഷകൻ പറഞ്ഞു. കര്‍ഷക പ്രതിഷേധത്തിനെതിരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ പരിക്കേറ്റ സുശീല്‍ കാജൽ എന്ന കര്‍ണാല്‍ സ്വദേശിയായ കര്‍ഷകനാണ് മരിച്ചത്.

സുശീൽ കാജൽ കൊല്ലപ്പെട്ടത്‌ പോലീസിന്റെ ക്രൂരമർദ്ദനം കാരണമാണെന്ന് കുടുംബവും നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോലീസ് പറയുന്നത്. കർണാലിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വിളിച്ചു ചേർത്ത യോഗത്തിന് എതിരെയാണ് കർഷകർ പ്രതിഷേധിച്ചത്. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ സംസ്‌ഥാന ബിജെപി അധ്യക്ഷൻ ഒപി ധങ്കറിന്റെ അകമ്പടി വാഹനം കർഷകർ തടയാൻ ശ്രമിച്ചതോടെയാണ് സ്‌ഥലത്ത് സംഘർഷാവസ്‌ഥ ഉണ്ടായത്.

തുടർന്ന് കർഷകർക്ക് നേരെയുണ്ടായ ലാത്തിച്ചാർജിൽ സുശീൽ കാജൽ ഉൾപ്പടെ 10ഓളം കർഷകർക്ക് പരിക്കേറ്റിരുന്നു. സുശീൽ കാജലിന്റെ തലക്കാണ് പരിക്കേറ്റിരുന്നത്. എന്നാൽ മരണ കാരണം ഹൃദയ സ്‌തംഭനമാണെന്നാണ് ഡോക്‌ടർമാരുടെ റിപ്പോർട്.

Most Read:  വ്യാജ ലൈസൻസുള്ള തോക്കുകളുമായി അഞ്ച് കശ്‌മീരികൾ തിരുവനന്തപുരത്ത് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE