കര്‍ഷകര്‍ ദൈവത്തിന്റെ അവതാരങ്ങള്‍, ബിജെപി അവരെ കോപാകുലരാക്കരുത്; സമാജ്‌വാദി പാര്‍ട്ടി നേതാവ്

By Staff Reporter, Malabar News
naresh uttam patel
സമാജ്‌വാദി പാര്‍ട്ടി യുപി പ്രസിഡണ്ട് നരേഷ് ഉത്തം പട്ടേല്‍
Ajwa Travels

ലഖ്നൗ: കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിലും കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച സമാജ്‌വാദി പാര്‍ട്ടി(എസ്‌പി) ഉത്തര്‍പ്രദേശ് പ്രസിഡണ്ട് നരേഷ് ഉത്തം പട്ടേല്‍. കര്‍ഷകര്‍ ദൈവത്തിന്റെ അവതാരമാണെന്നും ബിജെപി നേതാക്കള്‍ അവരെ കോപാകുലരാക്കരുത് എന്നും ഉത്തം പറഞ്ഞു.

ജനാധിപത്യത്തെ ബിജെപി കളിയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘കര്‍ഷകര്‍ ദൈവത്തിന്റെ അവതാരമാണ്. സര്‍ക്കാര്‍ അവരെ ശല്യപ്പെടുത്തരുത്, അവരുടെ വാക്കുകള്‍ ശ്രദ്ധിക്കണം. മൂന്ന് കറുത്ത നിയമങ്ങള്‍ റദ്ദാക്കണം. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തി ബിജെപി കളിയാക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ കുറഞ്ഞ വിലക്ക് വിളകള്‍ വാങ്ങുന്നത് തുടരുമെന്ന് അവകാശവാദം ഉന്നയിച്ച് കൊണ്ടിരിക്കുന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡെല്‍ഹി അതിര്‍ത്തികള്‍ സന്ദര്‍ശിച്ച് അവരുടെ ആവശ്യങ്ങള്‍ക്ക് ചെവിയോര്‍ക്കണമെന്നും ഉത്തം പട്ടേല്‍ പറഞ്ഞു.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം ശക്‌തമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം നടന്ന പ്രധാനമന്ത്രിയുടെ മന്‍ കി ബാത് പത്രം കൂട്ടിമുട്ടിക്കൊണ്ട് കര്‍ഷകര്‍ ബഹിഷ്‌കരിച്ചിരുന്നു.

കര്‍ഷക യൂണിയനുകള്‍ സര്‍ക്കാരുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെയും ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്രവുമായുള്ള കര്‍ഷക നേതാക്കളുടെ അടുത്ത കൂടിക്കാഴ്‌ച നാളെയാണ് നടക്കുക.

Read Also: ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE