ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

By Staff Reporter, Malabar News
narendra modi
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഡെല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് ഉള്‍പ്പടെ ഉള്ളവരാണ് കൂടിക്കാഴ്‌ച നടത്തുന്നത്. നാളെയാണ് യാക്കോബായ സഭയുമായി ചര്‍ച്ച.

ഉച്ചക്ക് 12 മണിക്കാണ് പ്രധാനമന്ത്രി കൂടിക്കാഴ്‌ചക്കായി സമയം അനുവദിച്ചിരിക്കുന്നത്.

മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയും ചര്‍ച്ചയില്‍ പങ്കെടുക്കും. പള്ളി തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയാകുമെന്നാണ് അറിയുന്നത്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള സഭാതര്‍ക്കത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി തലത്തിലുള്ള ഇടപെടല്‍ ഉണ്ടാകുന്നത്.

കോടതി വിധി നടപ്പാക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെടുമെന്ന് യാക്കോബായ വിഭാഗവും സഭാ നിലപാട് പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് ഓര്‍ത്തഡോക്‌സ് പക്ഷവും നേരത്തെ വ്യക്‌തമാക്കിയിരുന്നു.

നാളെയാണ് യാക്കോബായ സഭ പ്രതിനിധികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തുക. മെത്രാപോലീത്തന്‍ ട്രസ്‌റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവര്‍ പങ്കെടുക്കും. കോടതി വിധി നടപ്പാക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മെത്രാപോലീത്തന്‍ ട്രസ്‌റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സഭാ വിഷയത്തില്‍ തങ്ങളെ സഹായിക്കുന്നവരെ തിരഞ്ഞെടുപ്പില്‍ തിരിച്ചു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: സിഖ് ഗുരുക്കന്‍മാര്‍ ഹൈന്ദവ മത സംരക്ഷകര്‍, അവരുടെ ചരിത്രം വിദ്യാര്‍ഥികളെ പഠിപ്പിക്കണം; യുപി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE