കര്‍ഷക പ്രക്ഷോഭം ശക്‌തമാക്കാന്‍ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുന്നു

By News Desk, Malabar News
farmers protest
Representational image
Ajwa Travels

ഡെൽഹി: കര്‍ഷക പ്രക്ഷോഭം രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ ശക്‌തമാക്കാന്‍ കര്‍ഷക സംഘടനകള്‍. കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് തൊഴിലാളികള്‍ ഇന്ന് പഞ്ചാബിലെ ബര്‍ണാലയില്‍ സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കും.

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വിധാന്‍സഭയില്‍ കര്‍ഷകരുമായി കൂടിക്കാഴ്‌ച നടത്തുമെന്നും, ഉച്ചഭക്ഷണം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

കിസാന്‍ മഹാപഞ്ചായത്തുകള്‍ വ്യാപകമാക്കുകയാണ് കര്‍ഷക സംഘടനകള്‍. ഇന്ന് ഹനുമാന്‍ഗഡിലെ നോഹറിലാണ് കിസാന്‍ മഹാപഞ്ചായത്ത്. പഞ്ചാബിലെ ബര്‍ണാലയില്‍ ഇന്ന് സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തില്‍ കര്‍ഷകര്‍ക്കൊപ്പം തൊഴിലാളികളും അണിചേരും.

വിളവെടുപ്പ് സമയമായതിനാല്‍ കര്‍ഷകരുടെ സാന്നിധ്യത്തിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. സമരഭൂമിയില്‍ നിന്ന് ഒരു കര്‍ഷകന്‍ ഗ്രാമത്തിലേക്ക് പോകുമ്പോള്‍, പകരം രണ്ട് പേര്‍ ഗ്രാമത്തില്‍ നിന്ന് പ്രക്ഷോഭത്തിനെത്തും എന്നതാണ് പുതിയ രീതി.

Also Read: ലോകത്ത് 11.16 കോടിയും കടന്ന് കോവിഡ് ബാധിതര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE