ലോകത്ത് 11.16 കോടിയും കടന്ന് കോവിഡ് ബാധിതര്‍

By Staff Reporter, Malabar News
covid_world
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 11.16 കോടി പിന്നിട്ടു. മൂന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. രോഗമുക്‌തി നേടിയവരുടെ എണ്ണം എട്ട് കോടി 68 ലക്ഷം കടന്നപ്പോൾ ഇതുവരെ കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 24.71 ലക്ഷമായി.

ലോകത്ത് രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്‌ഥാനങ്ങളിലുള്ളത്.

രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമതുള്ള അമേരിക്കയില്‍ 2.86 കോടി രോഗബാധിതരാണ് ഉള്ളത്. അരലക്ഷത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തത്‌. മരണസംഖ്യ അഞ്ച് ലക്ഷം പിന്നിട്ടപ്പോൾ 1.88 കോടി പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

അതേസമയം ഇന്ത്യയിൽ 1.09 കോടി കടന്നിരിക്കുകയാണ് കോവിഡ് ബാധിതരുടെ എണ്ണം. നിലവില്‍ ചികിൽസയിൽ കഴിയുന്നത് 1.42 ലക്ഷം പേരാണെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ഇതുവരെ 1.56 ലക്ഷം പേര്‍ മരണപ്പെടുകയും 1.06 കോടി പേര്‍ സുഖം പ്രാപിക്കുകയും ചെയ്‌തു.

ബ്രസീലിലാകട്ടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത് 1,212 കോവിഡ് മരണങ്ങളാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായവരുടെ എണ്ണം 245,977 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 57,472 പുതിയ കേസുകളാണ് ഒരു ദിവസത്തിനിടെ ബ്രസീലിൽ റിപ്പോർട് ചെയ്യപ്പെട്ടത്. 10,139,148 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌.

Read Also: കോവിഡ്; ബ്രസീലിൽ സ്‌ഥിതി രൂക്ഷം, മരണസംഖ്യ 245,000 കവിഞ്ഞു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE