സംഘടിത നീക്കം; സമരക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിക്കുമെന്ന് ഉത്തരാഖണ്ഡ്, ജോലി തരില്ലെന്ന് ബിഹാര്‍

By Staff Reporter, Malabar News
Farmers protest
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കർഷക സമരം ശക്‌തിപ്പെടുന്നതിന്റെ പശ്‌ചാത്തലത്തിൽ സമരത്തെ അനുകൂലിച്ച് പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടികളുമായി ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളും. രാജ്യ തലസ്‌ഥാനത്ത് അലയടിക്കുന്ന കർഷക സമരം അന്താരാഷ്‌ട്ര തലത്തിൽ തന്നെ ചർച്ച ആകുന്നതിനിടെ ആണ് വിവിധ സംസ്‌ഥാനങ്ങൾ പ്രതിരോധം ശക്‌തമാക്കുന്നത്.

സമരത്തെ അനുകൂലിച്ചു കൊണ്ട് പ്രചാരണം നടത്തുന്നവർക്ക് പാസ്പോർട്ട് ലഭിക്കുക ദുഷ്‌കരമാകുമെന്ന് വ്യക്‌തമാക്കിയിരിക്കുക ആണ് ഉത്തരാഖണ്ഡ് പോലീസ്. ഇത്തരക്കാർക്ക് ആയുധലൈസൻസ് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

അതേസമയം സമരാനുകൂലികളെ സർക്കാർ ജോലിക്ക് പരിഗണിക്കേണ്ടെന്നും ഇവർക്ക് ബാങ്ക് വായ്‌പ നൽകേണ്ടെന്നും ബിഹാർ സർക്കാരും നിർദേശിച്ചു.

അതിനിടെ കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ഐക്യരാഷ്‌ട്ര സഭാ (യുഎൻ) മനുഷ്യാവകാശ സംഘടനയും പ്രതികരണവുമായി രംഗത്തെത്തി. വിഷയത്തിൽ സർക്കാരും പ്രതിഷേധക്കാരും പരമാവധി സംയമനം പാലിക്കണമെന്ന് മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. കർഷകരുടെ പ്രശ്‌നത്തിൽ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണമെന്ന് വ്യക്‌തമാക്കിയ സംഘടന സമാധാനപരമായ പ്രതിഷേധങ്ങൾക്കായി ഒത്തു കൂടാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഇത് സംരക്ഷിക്കപ്പെടണമെന്നുംപറഞ്ഞു.

അതേസമയം കർഷക സമരത്തിന്റെ ഭാഗമായുള്ള രാജ്യവ്യാപക ദേശീയപാതാ ഉപരോധം ഇന്ന് നടക്കും. മൂന്ന് മണിക്കൂർ രാജ്യത്തെ എല്ലാ ദേശീയ, സംസ്‌ഥാന പാതകളും തടയാനാണ് കർഷകരുടെ തീരുമാനം.

Read Also: സംഘടനാ പ്രവർത്തനം ശക്‌തിപ്പെടുത്തൽ; കോൺഗ്രസ് പ്രത്യേക യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE