വയനാട് : കിഴങ്ങ് വിളകൾക്കും വിലയില്ലാതായതോടെ ജില്ലയിൽ കർഷകർ ദുരിതത്തിൽ. ഇത്തവണ ജില്ലയിലെ കാവുംമന്ദം മേഖലയിൽ കിഴങ്ങ് വിളകൾക്ക് മികച്ച വിളവ് ഉണ്ടായെങ്കിലും വാങ്ങാൻ ആളില്ലാതായതോടെ കർഷകർക്ക് ഇരുട്ടടിയായി. ചേന, ചേമ്പ് എന്നിവയടക്കമുള്ള കിഴങ്ങ് വിളകൾ ജില്ലയിൽ മിക്ക കൃഷിയിടങ്ങളിലും വിളവെടുക്കാതെ കിടക്കുകയാണ്.
കപ്പ കൃഷി ചെയ്‌ത കർഷകർക്കും വിളവെടുപ്പ് തുടങ്ങിയത് മുതൽ തിരിച്ചടി നേരിടുകയാണ്. നിലവിൽ കൃഷിയിടങ്ങളിൽ നിന്ന് കപ്പ നേരിട്ട് വാങ്ങുന്നതിന് കിലോക്ക് 5 രൂപയാണ് വില പറയുന്നത്. ഹോർട്ടി കോർപ് കിഴങ്ങ് വിളകൾ സംഭരിക്കാറുണ്ടെങ്കിലും അവിടെ നിന്നു കയറ്റി അയക്കാൻ സാധ്യമല്ലാത്ത അവസ്‌ഥയാണ്.
വാങ്ങാൻ ആളില്ലാത്തതിനാൽ തന്നെ വിലയുമായി എത്തുന്ന കർഷകരെ വ്യാപാരികളും മടക്കി അയക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ വിവാഹം, ഉൽസവം തുടങ്ങിയ ആഘോഷങ്ങൾ ഇല്ലാതായതാണ് പച്ചക്കറികൾക്ക് ആവശ്യക്കാർ കുറയാൻ കാരണമായതെന്ന് കച്ചവടക്കാർ വ്യക്‌തമാക്കുന്നു.
Read also : കയറ്റുമതി, ഇറക്കുമതി പ്രശ്‌നങ്ങൾ പരിഹരിക്കാൻ വാണിജ്യ മന്ത്രാലയത്തിന്റെ ഹെൽപ് ഡെസ്‌ക്