കയറ്റുമതി, ഇറക്കുമതി പ്രശ്‌നങ്ങൾ പരിഹരിക്കാൻ വാണിജ്യ മന്ത്രാലയത്തിന്റെ ഹെൽപ് ഡെസ്‌ക്

By News Desk, Malabar News

ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ വ്യാപാരികൾ നേരിടുന്ന പ്രശ്‍നങ്ങൾ പരിഹരിക്കുന്നതിനും കയറ്റുമതിയും ഇറക്കുമതിയും സുഗമമാക്കുന്നതിനും വാണിജ്യ മന്ത്രാലയം ഹെൽപ് ഡെസ്‌ക് രൂപീകരിച്ചു. കസ്‌റ്റംസ്‌ ക്‌ളിയറൻസിലെ കാലതാമസം, ബാങ്കിങ് തടസം തുടങ്ങിയവ പരിഹരിക്കാൻ വേണ്ടിയാണ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നത്. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ (ഡിജിഎഫ്‌ടി) മേൽനോട്ടത്തിലാണ് പരിശോധന നടക്കുക.

കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട വ്യാപാര സംബന്ധിയായ പ്രശ്‌നങ്ങളുടെ വിവരങ്ങൾ ഹെൽപ്‌ ഡെസ്‌ക് ശേഖരിക്കുകയും, ആവശ്യമായ പിന്തുണ ഉറപ്പാക്കിക്കൊണ്ട് സാധ്യമായ പരിഹാരങ്ങൾ ലഭ്യമാക്കുകയും ചെയ്യുമെന്ന് ധനകാര്യ മന്ത്രാലയം പ്രസ്‌താവവനയിൽ അറിയിച്ചിട്ടുണ്ട്.

Also Read: വോട്ടെണ്ണല്‍ ദിനം ആഹ്ളാദ പ്രകടനം വേണ്ട; വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE