വോട്ടെണ്ണല്‍ ദിനം ആഹ്ളാദ പ്രകടനം വേണ്ട; വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

By Staff Reporter, Malabar News
election commission
Ajwa Travels

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തിൽ ആഹ്ളാദ പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ ദിനത്തിന് തൊട്ടടുത്ത ദിവസവും ആഹ്ളാദ പ്രകടനത്തിന് നിരോധനം ഏർപ്പെടിത്തിയിട്ടുണ്ട്. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്‌ഥാങ്ങൾക്കും വിലക്ക് ബാധകമാകും.

വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് കമ്മീഷൻ വ്യക്‌തമാക്കി. രാജ്യത്തെ കോവിഡ് സാഹാചര്യം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി കോവിഡ് വ്യാപനം മുൻനിർത്തി തിരഞ്ഞെടുപ്പ് കമ്മീഷനെ നിശിതമായി വിമര്‍ശിച്ചിരുന്നു.

തമിഴ്നാട്, കേരളം, പശ്‌ചിമ ബംഗാള്‍, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പശ്‌ചിമ ബംഗാളില്‍ ഏപ്രില്‍ 29ന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കും.

Read Also: കോവിഡിനെ നേരിടുന്നതിൽ കുറ്റകരമായ വീഴ്‌ച; മോദി സർക്കാരിനെ വിമര്‍ശിച്ച് സോണിയ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE