ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; താമരശേരിയിൽ 9 വയസുകാരിക്ക് നേരെ ക്രൂര മർദ്ദനം

By Team Member, Malabar News
Father Attack Towards 9 Years Old Child In Thamarassery
Ajwa Travels

കോഴിക്കോട്: ജില്ലയിലെ താമരശേരിയിൽ യുവതിക്കും മകൾക്കും നേരെ ക്രൂരമർദ്ദനം. താമരശേരി സ്വദേശി ഫിനിയ, 9 വയസുകാരി മകൾ എന്നിവർക്ക് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. സംഭവത്തിൽ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് അടക്കം ചുമത്തി പോലീസ് കേസെടുത്തു.

ഫിനിയയുടെ ചെവി ഭർത്താവ് കടിച്ച് മുറിക്കുകയും, മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിക്കുകയും ചെയ്‌തിട്ടുണ്ട്‌. തുടർന്ന് കഴിഞ്ഞ 7ആം തീയതി മകളുടെ ദേഹത്ത് തിളച്ച വെള്ളം വീണ് പൊള്ളിയത് ചികിൽസിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. 9 വയസുകാരിയായ മകൾ സൈക്കിൾ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷാജി കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചത്. കൂടാതെ മുഖത്തടിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഷാജിയിൽ നിന്നും ആദ്യമായല്ല കുടുംബത്തിന് മർദ്ദനം നിൽക്കുന്നതെന്ന് പോലീസ് വ്യക്‌തമാക്കി. പണം ആവശ്യപ്പെട്ട് ഷാജി വർഷങ്ങളായി തങ്ങളെ മർദ്ദിക്കാറുണ്ടെന്ന് ഫിനിയ വ്യക്‌തമാക്കി. കൂടാതെ സംഭവത്തിൽ ചൈൽഡ് ലൈൻ സിഡബ്ള്യുസിക്ക് റിപ്പോർട് നൽകുകയും ചെയ്യും.

Read also: തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ലഹരിമാഫിയ സംഘത്തിന്റെ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE