പബ്ജിക്കു ബദലായി അക്ഷയ് കുമാറിന്റെ ഫൗജി എത്തുന്നു

By News Desk, Malabar News
MalabarNews_fau-g
Representation Image
Ajwa Travels

ഡെല്‍ഹി: പബ്ജി നിരോധനത്തിന് പിന്നാലെ പരിഹാരവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. പുതിയൊരു മള്‍ട്ടിപ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് താരം. ഫൗജി( FAU-G) എന്നാണ് പേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിയുടെ പിന്തുണയോടെയാണ് ഈ ഗെയിം വരുന്നത്.

വാര്‍ ഗെയിമായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈനികരുടെ ധീരമായ ത്യാഗങ്ങളാണ് ഈ ഗെയിമിലൂടെ പറയുക. ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ഗെയിം പബ്ജി നിരോധിച്ച സാഹചര്യത്തില്‍ ആ സ്ഥാനത്തേക്ക് കടന്നുവരാനാണ് ഫൗജി ലക്ഷ്യമിടുന്നത്.

രാജ്യം സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യമാണ് ആത്മനിര്‍ഭര്‍ ഭാരതിലൂടെ നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്. ഗെയിമിലൂടെ ലഭിക്കുന്ന 20 ശതമാനം വരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫണ്ട് റെയിസിംഗ് പദ്ധതിയായ ഭാരത് കാ വീര്‍ ട്രസ്റ്റിലേക്ക് നല്‍കും. സംരംഭകനായ വിശാല്‍ ഗോണ്ഡാലിനും ഇതില്‍ നിക്ഷേപമുണ്ട്.

ഫൗജിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ജനങ്ങളിലേക്ക് എത്തും. എന്‍കോര്‍ ഗെയിംസാണ് ഈ ഗെയിം ഡെവലെപ് ചെയ്യുന്നത്. അക്ഷയ് കുമാറിന്റെ ആദ്യത്തെ ഗെയിമിംഗ് സംരംഭം കൂടിയാണിത്. ഒക്ടോബര്‍ അവസാനത്തോടെ എത്തുന്ന ഗെയിം ഗൂഗിള്‍ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE