ഫിലിപ്പീന്‍സ് പ്രസിഡണ്ടായി ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയര്‍ അധികാരമേറ്റു

By News Bureau, Malabar News
Ajwa Travels

മനില: അന്തരിച്ച ഫിലിപ്പീന്‍സ് ഏകാധിപതി ഫെര്‍ഡിനന്റ് മാര്‍ക്കോസിന്റെ മകൻ ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയര്‍ ഫിലിപ്പീന്‍സിന്റെ പുതിയ പ്രസിഡണ്ടായി അധികാരമേറ്റു. മയക്കുമരുന്ന് ഇടപാടുകളുടെയും അഴിമതിയുടെയും ആരോപണങ്ങള്‍ നേരിട്ട റോഡ്രിഗോ ഡ്യുടെര്‍ടെ സ്‌ഥാനം ഒഴിഞ്ഞതോടെയാണ് മാര്‍ക്കോസ് ജൂനിയര്‍ പ്രസിഡണ്ട് സ്‌ഥാനം ഏറ്റെടുത്തത്. വ്യാഴാഴ്‌ചയാണ് സത്യപ്രതിജ്‌ഞാ ചടങ്ങുകള്‍ നടന്നത്.

‘നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല, അതുകൊണ്ട് നിങ്ങള്‍ ഭയക്കേണ്ടതില്ല’, പ്രസിഡണ്ടായി അധികാരമേറ്റ ശേഷം മാര്‍ക്കോസ് ജൂനിയര്‍ പ്രതികരിച്ചു. തന്റെ പിതാവിന്റെ ഭരണത്തെ പുകഴ്‌ത്തിക്കൊണ്ടും അദ്ദേഹം സംസാരിച്ചു.

മേയ് ആദ്യ വാരമായിരുന്നു ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. എതിര്‍ സ്‌ഥാനാർഥിയായ ലെനി റോബ്രെഡോയെ പരാജയപ്പെടുത്തിയാണ് മാര്‍ക്കോസ് ജൂനിയര്‍ അധികാരത്തിലെത്തുന്നത്. 30 മില്യണിലധികം വോട്ടുകള്‍ മാര്‍ക്കോസ് സ്വന്തമാക്കി എന്നായിരുന്നു അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അനൗദ്യോഗിക കണക്കില്‍ എണ്ണിയ വോട്ടുകളില്‍ 96 ശതമാനം വോട്ടുകളും മാര്‍ക്കോസിന് അനുകൂലമായിരുന്നു.

36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫിലിപ്പീന്‍സിലെ മാര്‍ക്കോസ് കുടുംബത്തിന്റെ കൈകളിലേക്ക് രാജ്യാധികാരം എത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രശസ്‌തമായ പൊളിറ്റിക്കല്‍ ഡൈനാസ്‌റ്റിയാണ് മാര്‍ക്കോസ് കുടുംബം.

മുന്‍ പ്രവിശ്യാ ഗവര്‍ണറും സെനറ്ററുമായ 64കാരനായ മാര്‍ക്കോസ് ജൂനിയര്‍ ‘ബോംഗ്ബോംഗ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

1986ലെ ജനകീയ പ്രക്ഷോഭ സമയത്ത് മാര്‍ക്കോസ് കുടുംബം ഹവായിയിലേക്ക് പലായനം ചെയ്‌തതോടെയാണ് ഫെര്‍ഡിനന്റ് മാര്‍ക്കോസിന്റെ 20 വര്‍ഷക്കാലം നീണ്ടുനിന്ന സ്വേച്ഛാധിപത്യത്തിന് വിരാമമായത്. അഴിമതിയിലൂടെ മാര്‍ക്കോസ് കുടുംബം നേടിയ സ്വത്തുക്കള്‍ അന്ന് സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. അതേസമയം മാര്‍ക്കോസ് ജൂനിയര്‍ അധികാരത്തിലേറിയാല്‍ അവയെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നേക്കാമെന്നാണ് പ്രതിപക്ഷം പറയുന്നത്.

Most Read: വളർത്തു മൃഗങ്ങളിലേക്ക് ആന്ത്രാക്‌സ്‌ പടർന്നിട്ടില്ല; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്‌ടർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE