ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. രണ്ട് ലക്ഷം രൂപ നൽകുമെന്നാണ് പ്രഖ്യാപനം. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് കേന്ദ്രം അറിയിച്ചു.
ഉത്തരാഖണ്ഡിലെ വികാസ് നഗറിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിൽസയിൽ ഉണ്ടായിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 13 ആയി. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഡെറാഡൂൺ ജില്ലയിൽ ചക്രതാ തഹ്‌സിലെ ബുൽഹാദ്‌ബൈല റോഡിലാണ് അപകടമുണ്ടായത്. 11 പേർ സംഭവസ്‌ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു.
തദ്ദേശവാസികളാണ് അപകടത്തിൽപെട്ടത്. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
Also Read: ത്രിപുരയിലെ വർഗീയ ആക്രമണം; ഹൈക്കോടതി റിപ്പോർട് തേടി