പറപ്പൂർ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്; ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്ക് പണം തിരിച്ചടക്കാൻ നോട്ടീസ്

By Trainee Reporter, Malabar News
bank
Parappur Rural Co-operative Bank

മലപ്പുറം: പറപ്പൂർ റൂറൽ സഹകരണ സൊസൈറ്റി ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പു കേസിൽ പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്ക് നോട്ടീസ്. ഡയറക്‌ടർ ബോർഡ് അംഗങ്ങൾ തിരിമറി നടത്തിയ ഒമ്പത് കോടി രൂപ തിരിച്ചു അടക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. സഹകരണ ജോയിന്റ് രജിസ്ട്രാറാണ് ഇതുസംബന്ധിച്ച നോട്ടീസ് അയച്ചത്.

കേസിലെ ഒന്നാം പ്രതി അബ്‌ദുൽ ജബ്ബാർ 5.4 കോടി രൂപ, സെക്രട്ടറി പികെ പ്രസന്ന കുമാരി 2.2 കോടി, സൊസൈറ്റി പ്രസിഡണ്ട് എം മുഹമ്മദ് 98.37 ലക്ഷം രൂപ, വൈസ് പ്രസിഡണ്ട് സി കബീർ 4.38 ലക്ഷം രൂപ, ഡയറക്‌ടറായ സിപിഎം ജില്ലാ കമ്മിറ്റി അംഗം വിടി സോഫിയ 5.53 ലക്ഷം രൂപ എന്നിങ്ങനെയാണ് തിരിച്ചടക്കേണ്ടത്. ഇവരുൾപ്പടെ 13 പേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

2019 ലാണ് ബാങ്കിൽ ഒമ്പത് കോടിയുടെ തട്ടിപ്പ് നടന്നത്. കൃതിമം കാണിച്ചു നിക്ഷേപകർ അറിയാതെ പണം പിൻവലിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. നിരവധിപേർ പണയംവെച്ച സ്വർണാഭരണങ്ങൾ ഉൾപ്പടെ അവരറിയാതെ സ്വകാര്യ പണമിടപാട് സ്ഥാപങ്ങളിൽ വലിയ തുകയ്‌ക്ക് പണയം വെച്ച് പണം തട്ടിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ കൂടിയായ ബാങ്കിലെ രണ്ടു ജീവനക്കാർ അറസ്‌റ്റിലായിരുന്നു.

Read Also: കത്വ ഫണ്ട് തട്ടിപ്പ്; പികെ ഫിറോസിനെതിരെ ഇഡി കേസെടുത്തു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE