വിമാനത്താവളത്തില്‍ കോവിഡ് പരിശോധന ലാബ്; രാജ്യത്ത് ഇതാദ്യം

By Team Member, Malabar News
Malabarnews_indira gandhi airport
ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
Ajwa Travels

ന്യൂഡെല്‍ഹി : വിമാനത്താവളത്തില്‍ കോവിഡ് പരിശോധന ലാബ് എന്ന ആശയത്തിന് രാജ്യത്ത് ആദ്യമായി തുടക്കം കുറിക്കുന്നു. ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രാജ്യത്ത് ആദ്യ ‘വിമാനത്താവളത്തിലെ കോവിഡ് പരിശോധന ലാബ്’ തുറക്കുന്നത്. ഇതിലൂടെ വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ക്ക് കോവിഡ് പരിശോധന കൂടുതല്‍ എളുപ്പമാകും. സെപ്റ്റംബര്‍ മാസം പകുതിയോടെ ലാബ് പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ആറ് മണിക്കൂറിനുള്ളില്‍ ആര്‍ടി-പിസിആര്‍ ഫലം ലഭിക്കുന്ന വിധത്തിലായിരിക്കും ഇവിടെ പരിശോധന നടത്തുന്നത്.

വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ 3500 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്താണ് പരിശോധന ലാബ് ഒരുങ്ങുന്നത്. പരിശോധന നടത്തുന്നത് ഡെല്‍ഹി സര്‍ക്കാര്‍ കോവിഡ് പരിശോധനക്ക് അനുമതി നല്‍കിയ ഒരു സ്വകാര്യ ലാബിന്റെ സഹകരണത്തോടെയായിരിക്കും. നാല് മുതല്‍ ആറ് മണിക്കൂര്‍ വരെയാണ് പരിശോധന ഫലം ലഭിക്കാനായി എടുക്കുന്ന സമയം. ഈ സമയത്ത് യാത്രക്കാര്‍ക്ക് വെയ്റ്റിങ് ലോഞ്ചില്‍ ഇരിക്കുകയോ ഹോട്ടലുകളില്‍ താമസിക്കുകയോ ചെയ്യാം. പരിശോധന ഫലം പോസിറ്റിവ് ആണെങ്കില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. നെഗറ്റിവ് ആകുന്നവര്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം പോകുകയും ചെയ്യാം. വിമാനത്താവളത്തില്‍ ഒരുക്കുന്ന ഈ സംവിധാനത്തിലൂടെ യാത്രക്ക് മുന്‍പ് കോവിഡ് പരിശോധന നടത്താന്‍ സാധിക്കാതെ പോകുന്ന ആളുകള്‍ക്ക് രാജ്യത്ത് എത്തുന്ന ഉടന്‍ തന്നെ പരിശോധന നടത്താന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE