‘ആദ്യം ഭൂമി അതിന് ശേഷം വോട്ട്’; തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ അരിപ്പ നിവാസികൾ

By News Desk, Malabar News
Arippa Residents to boycot election
Representational Image
Ajwa Travels

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ഒരുങ്ങുകയാണ് കൊല്ലം അരിപ്പ സമരഭൂമിയിലെ 600ഓളം കുടുംബങ്ങൾ. ‘ആദ്യം ഭൂമി, അതിന് ശേഷം വോട്ട്’ എന്ന മുദ്രാവാക്യവുമായാണ് സമരഭൂമിയിലെ ആദിവാസികൾ രംഗത്തെത്തിയിരിക്കുന്നത്.

താമസിക്കാൻ ഒരു തുണ്ട് ഭൂമിക്കായി അരിപ്പയിലെ നിവാസികൾ സമരം തുടങ്ങിയിട്ട് 9 വർഷം പിന്നിടുന്നു. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സൗകര്യമില്ലാതെ പ്ളാസ്‌റ്റിക്‌ ഷെഡുകളിലാണ് ഇവരുടെ താമസം. കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യം പോലും സർക്കാർ നൽകിയിരുന്നില്ല. സമരഭൂമിയിലെ ആളുകളുടെ പരിശ്രമത്തിന്റെ ഫലമായി സോളാർ സഹായത്തോടെയാണ് കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കിയത്. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് തിരഞ്ഞെടുപ്പ് പ്രചാരണം.

ചതുപ്പുനിലയം കൃഷി യോഗ്യമാക്കി നെൽകൃഷി ചെയ്‌തതും സർക്കാർ തടഞ്ഞിരുന്നു. ഇടതു-വലത് മുന്നണികൾ അധികാരത്തിൽ വന്നിട്ടും തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെന്ന് പ്രതിഷേധകർ പറയുന്നു. 1500ലധികം വോട്ടർമാരാണ് അരിപ്പയിലുള്ളത്. ഇവരുടെ പ്രതിഷേധം ഈ മേഖലയിലെ പോളിങ് ശതമാനത്തെ സാരമായ രീതിയിൽ ബാധിക്കുമെന്നാണ്‌ വിലയിരുത്തൽ.

2009ല്‍ പ്രഖ്യാപിച്ച ചെങ്ങറ ഭൂസമര പരിഹാര പാക്കേജില്‍ ഉള്‍പ്പെടാത്തവരും വാസയോഗ്യമല്ലാത്തതും കൃഷി യോഗ്യമല്ലാത്തതുമായ ഭൂമി ലഭിച്ചവരും സംയുക്‌തമായിട്ടാണ് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ അരിപ്പയില്‍ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ഭൂസമരം നടത്തുന്നത്. തങ്ങള്‍കുഞ്ഞ് മുസ്‌ലിയാര്‍ എന്നയാളില്‍ നിന്നും കുത്തകപ്പാട്ടം റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുത്ത റവന്യൂ ഭൂമിയില്‍ കുടില്‍ കെട്ടിയാണ് സമരം നടത്തി വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE