കടലിൽ കുടുങ്ങിയ മൽസ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തി

By Trainee Reporter, Malabar News
Representational image
Ajwa Travels

കണ്ണൂർ: അഴീക്കൽ ഹാർബറിൽ നിന്ന് ചൊവ്വാഴ്‌ച മൽസ്യബന്ധനത്തിന് പോയി അപകടത്തിൽപ്പെട്ട തൊഴിലാളികളെ അഴീക്കൽ കോസ്‌റ്റൽ പോലീസ് രക്ഷപ്പെടുത്തി. നീർക്കടവ് സ്വദേശികളുടെ ഹരിനന്ദനം എന്ന വള്ളമാണ് കടലിൽ രാത്രി 10.15 ഓടെ 8 നോട്ടിക്കൽ മൈൽ അകലെ എൻജിൻ തകരാറായി അപകടത്തിൽപെട്ടത്.

എഎസ്ഐ രവീന്ദ്രന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് ബോട്ടിന്റെ സഹായത്തോടെയാണ് വളളം രക്ഷപ്പെടുത്തിയത്. അപകടത്തിൽപെട്ട വള്ളത്തിന്റെ ജിപിഎസ് കണ്ടെത്തിയാണ് രക്ഷപ്പെടുത്തിയത്. 4 മൽസ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഹാർബറിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വീടുകളിലേക്ക് പറഞ്ഞയച്ചു.

സിപിഒ സജേഷ്, കോസ്‌റ്റൽ വാർഡൻ അതുൽ, അരുൺ നിധിൻ, സ്രാങ്ക് സനൽകുമാർ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Read also: വെസ്‌റ്റ്ഹില്ലിൽ വൈദ്യുതി വാഹന ചാർജിങ് സ്‌റ്റേഷൻ തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE